ട്രം​പി​ന് തി​രി​ച്ച​ടി: ലൂ​സി​യാ​ന​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​ക്കു വി​ജ​യം
Monday, November 18, 2019 8:04 AM IST
ലൂ​സി​യാ​ന: ലൂ​സി​യാ​ന ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ജോ​ൺ ബെ​ൽ എ​ഡ്വ​ർ​ഡ് വി​ജ​യി​ച്ചു. ട്രം​പ് പി​ന്തു​ണ ന​ൽ​കി​യ റി​പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി എ​ഡി​റി​സ പോ​ണി​നെ നേ​രി​യ വോ​ട്ടു​ക​ൾ​ക്ക് പ​രാജയ​പ്പെ​ടു​ത്തി. എ​ഡ്വ​ർ​ഡിന് 51.3 ശ​ത​മാ​നം വോ​ട്ടും പോ​ണി​ന് 48.7 ശ​ത​മാ​നം വോ​ട്ടു​ക​ളു​മാ​ണ് ല​ഭി​ച്ച​ത്.

ലൂ​സി​യാ​ന​യി​ലും കെ​ന്‍റ​ക്കി​യി​ലും ട്രം​പ് ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. ലൂ​സി​യാ​ന​യി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് ട്രം​പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്. എ ​ന്നാ​ൽ ര​ണ്ടു സം​സ്ഥാ​ന​ത്തും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി വി​ജ​യി​ച്ച​ത് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് വ​ൻ തി​രി​ച്ച​ടി​യാ​ണ് ഏ​ൽ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പ് വ​ൻ പ്ര​തീ​ക്ഷ അ​ർ​പ്പി​ച്ചി​രു​ന്ന സം​സ്ഥാ​ന​ങ്ങ​ളാ​ണ് കെ​ന്‍റ​ക്കി​യും ലൂ​സി​യാ​ന​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.