ക​മ​ൽ​ഹാ​സ​ൻ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Tuesday, November 19, 2019 5:42 AM IST
ഭു​വ​നേ​ശ്വ​ർ: ച​ല​ച്ചി​ത്ര താ​ര​വും മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ന്‍ പ​ട്‌​നാ​യി​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഭു​വ​നേ​ശ്വ​റി​ലെ​ത്തി​യാ​ണ് ക​മ​ല്‍ ന​വീ​ന്‍ പ​ട്‌​നാ​യി​കി​നെ ക​ണ്ട​ത്.

ഒ​രു രാ​ഷ്ട്രീ​യ​ക്കാ​ര​നെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​പ​ദേ​ശ​ങ്ങ​ൾ സ്വീ​ക​രി​ക്കാ​നാ​ണ് പ​ട്നാ​യി​ക്കി​നെ ക​ണ്ട​തെ​ന്ന് ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു. താ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ചി​ല ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. അ​തി​ന് മി​ക​ച്ച ഉ​ത്ത​ര​ങ്ങ​ൾ ല​ഭി​ച്ചു. ഞ​ങ്ങ​ൾ പ​ട്നാ​യി​ക്കി​നെ നി​രീ​ക്ഷി​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ൽ​നി​ന്ന് പ​ഠി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്ന് ക​മ​ൽ​ഹാ​സ​ൻ കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം പ​റ​ഞ്ഞു.

പു​തി​യ രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ത്തി​നൊ​രു​ങ്ങു​ന്ന ക​മ​ല്‍​ഹാ​സ​ന്‍റെ ഒ​ഡീ​ഷ സ​ന്ദ​ര്‍​ശ​നം രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.