ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കാ​ൻ ജെ​ഡി​എ​സ് ത​യാ​ർ; ചു​വ​ടു​മാ​റ്റാ​ന്‍ കു​മാ​ര​സ്വാ​മി
Tuesday, November 19, 2019 7:23 PM IST
ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്ട്രീ​യ സ​മ​വാ​ക്യ​ങ്ങ​ൾ മാ​റു​ന്ന​തി​ന്‍റെ സൂ​ച​ന ന​ൽ​കി ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ​ഡി​എ​സ് നേ​താ​വു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി. ബി​ജെ​പി​യു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​നു ജെ​ഡി​എ​സി​നു വി​മു​ഖ​ത​യി​ല്ലെ​ന്നും ശി​വ​സേ​ന​യേ​ക്കാ​ൾ ഭേ​ദം ബി​ജെ​പി​യാ​ണെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന​യു​മാ​യി ചേ​ർ​ന്ന് കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു ത​യാ​റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ത്തി​നു മ​റു​പ​ടി പ​റ​യ​വെ​യാ​ണ് കു​മാ​ര​സ്വാ​മി ബി​ജെ​പി​യു​മാ​യു​ള്ള സ​ഖ്യ​സാ​ധ്യ​ത​ക​ൾ മു​ന്നോ​ട്ടു​വ​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ മൃ​ദു​ഹി​ന്ദു​ത്വ​മാ​ണു ബി​ജെ​പി പി​ന്തു​ട​രു​ന്ന​ത്. എ​ന്നാ​ൽ ശി​വ​സേ​ന​യു​ടെ​തു തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടാ​ണ്. സേ​ന​യേ​ക്കാ​ൾ ഭേ​ദം ബി​ജെ​പി​യാ​ണ്. ഇ​പ്പോ​ൾ ശി​വ​സേ​ന​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​വ​ർ പി​ന്നീ​ട് ജെ​ഡി​എ​സ് ബി​ജെ​പി​യു​മാ​യി കൂ​ട്ടു​ചേ​രു​ന്ന​തി​നെ പ​രി​ഹ​സി​ക്ക​രു​തെ​ന്നും കു​മാ​ര​സ്വാ​മി പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ജെ​ഡി​എ​സ് ബി​ജെ​പി​ക്കു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണു കു​മാ​ര​സ്വാ​മി​യു​ടെ പ്ര​സ്താ​വ​ന. കോ​ണ്‍​ഗ്ര​സു​മാ​യി ഇ​നി​യൊ​രു സ​ഖ്യ​ത്തി​നു താ​ൽ​പ​ര്യ​മി​ല്ലെ​ന്നു ജെ​ഡി​എ​സ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ​ഖ്യ​സ​ർ​ക്കാ​ർ താ​ഴെ വീ​ണ​തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ക​ർ​ണാ​ട​ക​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ജെ​ഡി​എ​സ് ബ​ന്ധം പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.