വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ അ​സാ​ൻ​ജി​നെ​തി​രാ​യ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച് സ്വീ​ഡ​ൻ
Tuesday, November 19, 2019 11:20 PM IST
സ്റ്റോ​ക്ഹോം: വി​ക്കി​ലീ​ക്സ് സ്ഥാ​പ​ക​ൻ ജൂ​ലി​യ​ൻ അ​സാ​ൻ​ജി​നെ​തി​രേ​യു​ള്ള പീ​ഡ​ന​ക്കേ​സി​ന്‍റെ അ​ന്വേ​ഷ​ണം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കേ​ണ്ട​തി​ല്ലെ​ന്നു സ്വീ​ഡി​ഷ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ തീ​രു​മാ​നി​ച്ചു. 2010-ൽ ​തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ​മാ​ണ് ഒ​ന്പ​തു വ​ർ​ഷ​ത്തി​നു​ശേ​ഷം ഉ​പേ​ക്ഷി​ച്ച​ത്.

സ്റ്റോ​ക്ഹോ​മി​ൽ വി​ക്കി​ലീ​ക്സ് കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത സ്വീ​ഡി​ഷ് വ​നി​ത​യാ​ണ് അ​സാ​ൻ​ജ് ത​ന്നെ ബ​ലാ​ത്കാ​രം ചെ​യ്തെ​ന്നു പ​രാ​തി​പ്പെ​ട്ട​ത്. ആ​രോ​പ​ണം അ​സാ​ൻ​ജ് നി​ഷേ​ധി​ച്ചു. പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി വി​ശ്വ​സ​നീ​യ​മാ​ണെ​ന്നും എ​ന്നാ​ൽ ഇ​ത്ര​യും നാ​ൾ ക​ഴി​ഞ്ഞ​തി​നാ​ൽ തെ​ളി​വു​ക​ൾ ദു​ർ​ബ​ല​മാ​ണെ​ന്നും അ​ന്വേ​ഷ​ണം തു​ട​രാ​ൻ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും പ​ബ്ളി​ക് പ്രോ​സി​ക്യൂ​ഷ​ൻ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ​വാ മാ​രി പെ​ർ​സ​ണ്‍ റി​പ്പോ​ർ​ട്ട​ർ​മാ​രോ​ടു പ​റ​ഞ്ഞു.

ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​സാ​ൻ​ജ് ഇ​പ്പോ​ൾ ബ്രി​ട്ട​നി​ലെ ബ​ൽ​മാ​ർ​ഷ് ജ​യി​ലി​ലാ​ണ്. അ​സാ​ൻ​ജി​നെ വി​ട്ടു​കി​ട്ട​ണ​മെ​ന്ന് അ​മേ​രി​ക്ക ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച കേ​സ് തു​ട​രു​ക​യാ​ണ്.

ബ​ലാ​ത്കാ​ര കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​നു അ​സാ​ൻ​ജി​നെ വി​ട്ടു​ത​ര​ണ​മെ​ന്നു സ്വീ​ഡ​ൻ നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ബ്രി​ട്ടീ​ഷ് കോ​ട​തി​യി​ൽ​നി​ന്നു ജാ​മ്യ​മെ​ടു​ത്തു മു​ങ്ങി​യ അ​സാ​ൻ​ജ് 2012ൽ ​ല​ണ്ട​നി​ലെ ഇ​ക്വ​ഡോ​ർ എം​ബ​സി​യി​ൽ അ​ഭ​യം തേ​ടി. ഏ​ഴു​വ​ർ​ഷം അ​വി​ടെ ക​ഴി​ഞ്ഞ അ​സാ​ൻ​ജി​നെ ഇ​ക്വ​ഡോ​ർ പി​ന്നീ​ടു പു​റ​ത്താ​ക്കി. ഉ​ട​ൻ ത​ന്നെ ബ്രി​ട്ടീ​ഷ് പോ​ലീ​സ് എം​ബ​സി​യി​ലെ​ത്തി അ​സാ​ൻ​ജി​നെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന് കോ​ട​തി അ​ന്പ​താ​ഴ്ച ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

സൈ​നി​ക, ന​യ​ത​ന്ത്ര ര​ഹ​സ്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നി​ര​വ​ധി രേ​ഖ​ക​ൾ ചോ​ർ​ത്തി വി​ക്കി​ലീ​ക്സി​ലൂ​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച് അ​മേ​രി​ക്ക​യ്ക്കു ത​ല​വേ​ദ​ന സൃ​ഷ്ടി​ച്ച അ​സാ​ൻ​ജ് ഓ​സ്ട്രേ​ലി​യ​ൻ സ്വ​ദേ​ശി​യാ​ണ്. ചാ​ര​വൃ​ത്തി നി​യ​മ​പ്ര​കാ​ര​മാ​ണ് അ​മേ​രി​ക്ക അ​സാ​ൻ​ജി​നെ​തി​രേ കേ​സ് ത​യാ​റാ​ക്കി​യ​ത്.​കു​റ്റം തെ​ളി​ഞ്ഞാ​ൽ 175 വ​ർ​ഷം​വ​രെ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാം. ത​ന്നെ വി​ട്ടു​കൊ​ടു​ക്ക​രു​തെ​ന്ന് അ​സാ​ൻ​ജ് ബ്രി​ട്ട​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നി​ടെ അ​സാ​ൻ​ജി​നെ​തി​രേ​യു​ള്ള ബ​ലാ​ത്കാ​ര കേ​സ് അ​വ​സാ​നി​പ്പി​ച്ച സ്വീ​ഡ​ന്‍റെ ന​ട​പ​ടി​യി​ൽ വി​ക്കി​ലീ​ക്സ് സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.