സി​യാ​ച്ചി​ൻ: രാ​ജ്നാ​ഥ് സിം​ഗി​നെ ജ​ന​റ​ൽ റാ​വ​ത്ത് വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യി​ച്ചു
Wednesday, November 20, 2019 2:18 AM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്ക​ൻ സി​യാ​ച്ചി​നി​ൽ മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു​വീ​ണ് നാ​ലു സൈ​നി​ക​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ സൈ​നി​ക​മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്ത് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​നെ അ​റി​യി​ച്ചു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഓ​ഫീ​സ് ട്വി​റ്റ​റി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച മൂ​ന്നി​നാ​ണ് ആ​റ് സൈ​നി​ക​രും ര​ണ്ടു പോ​ർ​ട്ട​ർ​മാ​രും ഉ​ൾ​പ്പെ​ട്ട സം​ഘം 19,000 അ​ടി ഉ​യ​ര​ത്തി​ൽ​വ​ച്ച് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ര​ണ്ടു സൈ​നി​ക​ർ മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സൈ​നി​രു​ടെ​യും സി​വി​ലി​യ​ന്മാ​രു​ടെ​യും മ​ര​ണ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് ട്വീ​റ്റ് ചെ​യ്തു.

കാ​ര​ക്കോ​റം മ​ല​നി​ര​ക​ളി​ലെ സി​യാ​ച്ചി​ൻ, ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​ത്തി​ൽ(20,000 അ​ടി) സ്ഥി​തി ചെ​യ്യു​ന്ന സൈ​നി​ക പോ​സ്റ്റാ​ണ്. ശൈ​ത്യ​കാ​ല​ത്ത് ഇ​വി​ടെ ഹി​മ​പ​താം പ​തി​വാ​ണ്. താ​പ​നി​ല മൈ​ന​സ് 60 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ താ​ഴാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.