ഇ​ന്ദി​ര​യു​ടെ ജ​ന്മ​വീ​ടി​ന് 4.35 കോ​ടി നി​കു​തി കു​ടി​ശി​ക
Wednesday, November 20, 2019 6:58 AM IST
ല​ക്നോ: മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ഇ​​ന്ദി​​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​വീ​ടി​ന് 4.35 കോ​ടി​യു​ടെ നി​കു​തി​നോ​ട്ടീ​സ്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ല​ഹ​ബാ​ദി​ൽ ഇ​ന്ദി​ര ജ​നി​ച്ച ആ​ന​ന്ദ് ഭ​വ​നാ​ണ് നാ​ല​ര​ക്കോ​ടി രൂ​പ​യു​ടെ നി​കു​തി കു​ടി​ശി​ക നോ​ട്ടീ​സ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

2013 മു​ത​ൽ കെ​ട്ടി​ട​ത്തി​ന്‍റെ നി​കു​തി അ​ട​യ്ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി​യ ഗാ​ന്ധി അ​ധ്യ​ക്ഷ​യാ​യ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്മാ​ര​ക ട്ര​സ്റ്റാ​ണ് ആ​ന​ന്ദ​ഭ​വ​ന്‍റെ സം​ര​ക്ഷ​ണം. പ്ര​യാ​ഗ്‌​രാ​ജ് കോ​ർ​പ്പ​റേ​ഷ​നാ​ണ് നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്.

ആ​ന​ന്ദ​ഭ​വ​ന് നി​കു​തി ചു​മ​ത്തു​ന്ന​ത് തെ​റ്റാ​ണെ​ന്ന് പ്ര​യാ​ഗ്‌​രാ​ജ് മു​ൻ മേ​യ​ർ ചൗ​ധ​രി ജി​തേ​ന്ദ്ര സിം​ഗ് പ​റ​ഞ്ഞു. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്മാ​ര​ക ട്ര​സ്റ്റി​ന് കീ​ഴി​ലാ​ണ് കെ​ട്ടി​ടം. സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന്‍റെ സ്മാ​ര​ക​വും മ്യൂ​സി​യ​വു​മാ​ണി​ത്. ഇ​തൊ​രു വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ വി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​ട്ടി​ട​ത്തി​നു നി​കു​തി ചു​മ​ത്തി​യ​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.