ശ​ബ​രി​മ​ല​യി​ൽ ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​ന് പ്ര​ത്യേ​ക നി​യ​മം വേ​ണം: സു​പ്രീം​കോ​ട​തി
Wednesday, November 20, 2019 12:54 PM IST
ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​നു പ്ര​ത്യേ​ക നി​യ​മം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത ആ​രാ​ഞ്ഞു സു​പ്രീം കോ​ട​തി. ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന്‍റെ ഭ​ര​ണ നി​ർ​വ​ഹ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ന്ത​ളം രാ​ജ​കൊ​ട്ടാ​രം ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണു കോ​ട​തി സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശം ആ​രാ​ഞ്ഞ​ത്.

തി​രു​വ​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ വ​രു​ന്ന ക്ഷേ​ത്ര​ങ്ങ​ളു​ടെ ഭ​ര​ണ നി​ർ​വ​ഹ​ണ​ത്തി​നാ​യി പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടാ​ക്കു​മെ​ന്നു നേ​ര​ത്തെ സ​ർ​ക്കാ​ർ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നാ​യി ത​യാ​റാ​ക്കി​യ നി​യ​മ​ത്തി​ന്‍റെ ക​ര​ട് സ​ർ​ക്കാ​ർ കോ​ട​തി​ക്കു കൈ​മാ​റി. ഇ​തു പ​രി​ഗ​ണി​ക്ക​വെ​യാ​ണു സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക നി​യ​മ​ത്തി​ന്‍റെ സാ​ധ്യ​ത ആ​രാ​ഞ്ഞ​ത്.

ശ​ബ​രി​മ​ല ക്ഷേ​ത്ര​ഭ​ര​ണ​ത്തി​നു പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം വേ​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ സു​പ്രീം​കോ​ട​തി, നി​യ​മം കൊ​ണ്ടു​വ​രാ​ത്ത​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു. നി​യ​മ​ത്തി​ന്‍റെ ക​ര​ട് ബി​ൽ സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ക​ര​ടി​ൽ മൂ​ന്നി​ലൊ​ന്നു സ്ത്രീ​സം​വ​ര​ണം ന​ൽ​കി​യ​തി​ൽ കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു. ശ​ബ​രി​മ​ല​യി​ലെ യു​വ​തീ പ്ര​വേ​ശ​ന​ത്തി​ൽ ഏ​ഴം​ഗ ബെ​ഞ്ച് വി​ധി മ​റി​ച്ചാ​ണെ​ങ്കി​ൽ സ്ത്രീ​നി​യ​മ​നം സാ​ധ്യ​മാ​വു​മോ എ​ന്നും കോ​ട​തി ആ​രാ​ഞ്ഞു

വ​ർ​ഷം 50 ല​ക്ഷ​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ എ​ത്തു​ന്ന ശ​ബ​രി​മ​ല​യെ മ​റ്റു ക്ഷേ​ത്ര​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്ന​തു ശ​രി​യ​ല്ലെ​ന്നു ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നം​ഗ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. വി​ഷ​യ​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യേ​ണ്ട​തു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി കേ​സ് ത​ത്കാ​ല​ത്തേ​ക്കു മാ​റ്റി​വ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.