ഭാ​വി വാ​ഗ്ദാ​നം വി​ദ്യാ​ല​യ​ത്തി​ൽ ഇ​ല്ലാ​താ​യി; ഷ​ഹ​ല​യു​ടെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് രാ​ഹു​ൽ
Friday, November 22, 2019 5:04 AM IST
ന്യൂ​ഡ​ൽ​ഹി: ക്ലാ​സ്മു​റി​ക്കു​ള്ളി​ലെ മാ​ള​ത്തി​ൽ​നി​ന്നു പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച ഷ​ഹ​ല ഷെ​റി​ന്‍റെ കു​ടും​ബ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. മു​ഖ്യ​സ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​ഴു​തി​യ ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഭാ​വി​യു​ടെ വാ​ഗ്ദാ​ന​മാ​യ ജീ​വ​ൻ അ​തി​ദാ​രു​ണ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ഇ​ല്ലാ​താ​യെ​ന്ന് രാ​ഹു​ൽ ക​ത്തി​ൽ എ​ഴു​തി.

അ​നു​യോ​ജ്യ​മാ​യ പ​ഠ​നാ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ അ​ഭാ​വം വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ഒ​രു​പോ​ലെ നി​രാ​ശ​പ്പെ​ടു​ത്തു​ന്നു. വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഓ​ഡി​റ്റ് ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും രാ​ഹു​ൽ പ​റ​ഞ്ഞു. ബ​ത്തേ​രി ഗ​വ​ൺ​മെ​ന്‍റ് സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ​യും വ​യ​നാ​ട്ടി​ലെ മ​റ്റ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യ ക​ർ​മ​പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ക്കാ​നും രാ​ഹു​ൽ ഗാ​ന്ധി സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​വ​ജ​ന വി​എ​ച്ച്എ​സ്എ​സി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ(10) ക്ലാ​സ്മു​റി​ക്കു​ള്ളി​ലെ മാ​ള​ത്തി​ൽ​നി​ന്നു പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ക്കാ​ൻ കാ ​ര​ണ​മാ​യ​ത് വി​ദ്യാ​ല​യ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​യി​രു​ന്നു. പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്ന സം​ശ​യം സ​ഹ​പാ​ഠി​ക​ൾ അ​റി​യി​ച്ചി​ട്ടും കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി. പി​താ​വ് എ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഷ​ഹ​ല​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​രി​ലെ അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളാ​യ നൊ​ട്ട​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ​യും ഷ​ജ്ന​യു​ടെ​യും മ​ക​ളാ​ണ് ഷ​ഹ​ല ഷെ​റി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.