മീ​ടു ആ​രോ​പ​ണം: അ​നു മാ​ലി​ക്കി​നെ ഇ​ന്ത്യ​ന്‍ ഐ​ഡ​ലി​ൽ​നി​ന്ന് വീ​ണ്ടും പു​റ​ത്താ​ക്കി
Friday, November 22, 2019 7:40 AM IST
മും​ബൈ: മീ​ടു ആ​രോ​പ​ണം നേ​രി​ടു​ന്ന ഗാ​യ​ക​നും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ അ​നു മാ​ലി​ക്കി​നെ ജ​ന​പ്രി​യ സം​ഗീ​ത റി​യാ​ലി​റ്റി ഷോ​യാ​യ ഇ​ന്ത്യ​ന്‍ ഐ​ഡ​ലി​ൽ നി​ന്ന് വീ​ണ്ടും പു​റ​ത്താ​ക്കി. മാ​ലി​ക്കി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ‌​ന്നാ​ണ് സോ​ണി ടി​വി​യു​ടെ ന​ട​പ​ടി. മാ​ലി​ക്കി​ന് പ​ക​ര​ക്കാ​ര​നെ സോ​ണി ടി​വി ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഷോ​യു​ടെ തു​ട​ക്കം മു​ത​ലു​ള്ള വി​ധി​ക​ര്‍​ത്താ​വാ​ണ് ദേ​ശീ​യ അ​വാ​ര്‍​ഡ് ജേ​താ​വ് കൂ​ടി​യാ​യ അ​നു മാ​ലി​ക്.

മീ​ടു ആ​രോ​പ​ണ​ത്തെ തു​ട​ർ‌​ന്ന് ഇ​ന്ത്യ​ന്‍ ഐ​ഡ​ൽ പ​ത്താം എ​ഡി​ഷ​നി​ലെ ജ​ഡ്ജിം​ഗ് പാ​ന​ലി​ല്‍ നി​ന്ന് അ​നു മ​ലി​ക്കി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ പു​തി​യ എ​ഡി​ഷ​നി​ല്‍ അ​നു മ​ലി​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യി​രു​ന്നു. മാ​ലി​ക്കി​നെ ജ​ഡ്ജിം​ഗ് പാ​ന​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ സോ​ണി​ടി​വി​ക്ക് നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നു.

മാ​ലി​ക്കി​നെ​തി​രെ ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഗു​രു​ത​ര​മാ​യ #MeToo ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ർ‌​ന്നു​വ​ന്ന​ത്. സോ​ന മോ​ഹ​പ​ത്ര, ശ്വേ​ത പ​ണ്ഡി​റ്റ് എ​ന്നീ ര​ണ്ട് ഗാ​യി​ക​മാ​രും പേ​രു വെ​ളി​പ്പെ​ടു​ത്താ​ത്ത ര​ണ്ട് ഗാ​യി​ക​മാ​രു​മാ​ണ് മ​ലി​ക്കി​നെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.