ആ​യു​ധ​നി​ർ​മാ​ണ ഫാ​ക്ട​റി​യി​ൽ സ്ഫോ​ട​നം; മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്
Saturday, November 23, 2019 2:19 AM IST
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​യു​ധ​നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ജ​ൽ​ഗാ​വ് ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ത്യ​ൻ സേ​ന​യ്ക്ക് ആ​യു​ധ​ങ്ങ​ൾ നി​ർ​മി​ച്ചു ന​ല്കു​ന്ന ഫാ​ക്ട​റി​യാ​ണി​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.