2008ലും ​ക​സ്റ്റ​ഡി കൊ​ല​പാ​ത​കം; അ​ന്നും പോ​ലീ​സ് ത​ല​പ്പ​ത്ത് വി.​സി സ​ജ്ജ​നാ​ർ
Friday, December 6, 2019 3:10 PM IST
ഹൈ​ദ​രാ​ബാ​ദ്: സൈ​ബ​രാ​ബാ​ദ് മെ​ട്രോ​പൊ​ലീ​റ്റ​ന്‍ പോ​ലീ​സ് ക​മ്മീഷ​ണ​റാ​യ വി.​സി. സ​ജ്ജ​നാ​ര്‍ ഐ​പി​എ​സ് ചു​മ​ത​ല​യി​ലി​രി​ക്കു​മ്പോ​ള്‍ ക​സ്റ്റ​ഡി കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത് ഇ​ത് ര​ണ്ടാം​വ​ട്ടം. സ​ജ്ജ​നാ​ർ വാ​റ​ങ്ക​ൽ എ​സ്പി​യാ​യി​രി​ക്കെ 11 വ​ർ​ഷം മു​മ്പ് ആ​സി​ഡ് ആ​ക്ര​മ​ണ കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ ഇ​ന്ന് വെ​ടി​യേ​റ്റു വീ​ണ​തും സ​ജ്ജ​നാ​റി​ന്‍റെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ്.

2008 ഡി​സം​ബ​റി​ലാ​ണ് വാ​റ​ങ്ക​ലി​ല്‍ എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് ആ​സി​ഡ് ഒ​ഴി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ശ്രീ​നി​വാ​സ്, സ​ഞ്ജ​യ്, ഹ​രി​കൃ​ഷ്ണ എ​ന്നി​വ​ർ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പ്രേ​മാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന് സൗ​പ​ര്‍​ണി​ക എ​ന്ന പെ​ൺ​കു​ട്ടി​ക്കും കൂ​ട്ടു​കാ​രി​ക്കും നേ​രെ പ്ര​തി​ക​ൾ ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ഒ​രു പെ​ൺ​കു​ട്ടി പി​ന്നീ​ട് മരിച്ചിരുന്നു.

പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പോ​ക​വേ പ്ര​തി​ക​ൾ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും തു​ട​ർ​ന്നു വെ​ടി​വ​ച്ച് കൊ​ന്നെ​ന്നു​മാ​യി​രു​ന്നു സ​ജ്ജ​നാ​റി​ന്‍റെ വി​ശ​ദീ​ക​ര​ണം. സം​ഭ​വം വ​ൻ​വി​വാ​ദ​മാ​യെ​ങ്കി​ലും സ​ജ്ജ​നാ​റി​ന് പി​ന്തു​ണ​യു​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ വെ​ടി​വ​ച്ച് കൊ​ന്ന​തി​ന് വ​ൻ സ്വീ​ക​ര​ണ​മാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യി​രു​ന്ന​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ​യും സ​മാ​ന​മാ​യ രീ​തി​യി​ൽ വെ​ടി​വ​ച്ച് കൊ​ല്ല​ണ​മെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​യ​ർ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.