യു​എ​സ്-​താ​ലി​ബാ​ൻ സ​മാ​ധാ​ന ച​ർ​ച്ച ദോ​ഹ​യി​ൽ പു​ന​രാ​രം​ഭി​ച്ചു
Sunday, December 8, 2019 6:42 AM IST
ദോ​ഹ: യു​എ​സ്-​താ​ലി​ബാ​ൻ സ​മാ​ധാ​ന ച​ർ​ച്ച ശ​നി​യാ​ഴ്ച ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ പു​ന​രാ​രം​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. താ​ലി​ബാ​ൻ വ​ക്താ​വ് സു​ഹൈ​ൽ ഷാ​ഹീ​ൻ ഇ​ക്കാ​ര്യം ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​റി​ൽ താ​ലി​ബാ​ൻ ഒ​രു യു​എ​സ് സൈ​നി​ക​നെ വ​ധി​ച്ച​തോ​ടെ നി​ർ​ത്തി​വ​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​ണു ജീ​വ​ൻ വ​യ്ക്കു​ന്ന​ത്.

താ​ലി​ബാ​നു​മാ​യി ക​രാ​ർ ഒ​പ്പി​ടു​ന്ന​തി​ന് അ​ടു​ത്തു​വ​രെ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു നേ​ര​ത്തെ ച​ർ​ച്ച​ക​ൾ നി​ല​ച്ച​ത്. യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റി​യ​തോ​ടെ​യാ​യി​രു​ന്നി​ത്. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ അ​ഫ്ഗാ​നി​ലെ ബാ​ഗ്രം സൈ​നി​ക​ത്താ​വ​ള​ത്തി​ലെ​ത്തി എ​ത്തി​യ ട്രം​പ് ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി വ്യ​ക്തമാക്കുകയായിരുന്നു.

സു​ര​ക്ഷാ ഉ​പാ​ധി​ക​ൾ മു​ന്നോ​ട്ടു വ​ച്ചു​കൊ​ണ്ട് യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും യു​എ​സ് സേ​ന​യെ അ​ഫ്ഗാ​നി​ൽ നി​ന്നു പി​ൻ​വ​ലി​ക്കാ​നു​മു​ള്ള ക​രാ​ർ സം​ബ​ന്ധി​ച്ച് ഈ ​വ​ർ​ഷം ആ​ദ്യം താ​ലി​ബാ​നു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പി​ന്നെ​യ​തു പാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.