യൂ​ണി. കോ​ള​ജ് ഹോ​സ്റ്റ​ൽ റെ​യ്ഡ്: എ​സ്ഐ​ക്ക് സ്ഥ​ലം​മാ​റ്റം
Sunday, December 8, 2019 1:16 PM IST
തി​രു​വ​ന​ന്ത​പു​രം: യൂ​ണി​. കോ​ള​ജ് അ​ക്ര​മ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​യ്സ് ഹോ​സ്റ്റ​ൽ റെ​യ്ഡ് ചെ​യ്ത എ​സ്ഐ​യെ സ്ഥ​ലം​മാ​റ്റി. ഒ​രു മാ​സം മു​ന്പ് ക​ന്‍റോ​ണ്‍​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ ചാ​ർ​ജെ​ടു​ത്ത എ​സ്ഐ​ക്കാണ് സ്ഥ​ലം​മാ​റ്റം. ക​ന്‍റോ​ണ്‍​മെ​ന്‍റ് സി​ഐ​ക്കെ​തി​രെ​യും ന​ട​പ​ടി​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം മു​പ്പ​തി​നാ​ണ് കോ​ള​ജി​ലു​ണ്ടാ​യ അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ യൂ​ണി. കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ലി​ലും പ​രി​സ​ര​ത്തും പോ​ലീ​സി​ന്‍റെ മി​ന്ന​ൽ റെ​യ്ഡ് ന​ട​ന്ന​ത്. റെ​യ്ഡി​ൽ ഹോ​സ്റ്റ​ലി​നു​ള്ളി​ൽ നി​ന്നും അ​ഞ്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.

ഡി​സി​പി ആ​ദി​ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് റെ​യ്ഡി​നെ​ത്തി​യ​ത്. ഹോ​സ്റ്റ​ലി​നു​ള്ളി​ൽ ക​യ​റാ​തെ പ​രി​സ​ര​ത്താ​യി​രു​ന്നു വ​ലി​യ സം​ഘം പോ​ലീ​സി​ന്‍റെ​യും റെ​യ്ഡ്. ഇ​തി​നി​ടെ ചി​ല പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച് ഹോ​സ്റ്റ​ലി​ന​ക​ത്തും പ​രി​ശോ​ധ​ന ന​ട​ത്തി. വ​ള​രെ ര​ഹ​സ്യ​മാ​യാ​യി​രു​ന്നു ഈ ​നീ​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.