കാ​ര്യ​വ​ട്ടം ട്വ​ന്‍റി-20: വി​ൻ‌​ഡീ​സി​ന് 171 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം
Sunday, December 8, 2019 9:14 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​യ്ക്കെ​തി​രാ​യ ര​ണ്ടാം ട്വ​ന്‍റി- 20 മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​ന് 171 ര​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗ് ഇ​റ​ങ്ങേ​ണ്ടി വ​ന്ന കോ​ഹ്‌​ലി​പ്പ​ട നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സെ​ടു​ത്തു.

മൂ​ന്നാ​മ​നാ​യി​റ​ങ്ങി​യ ശി​വം ദു​ബെ​യും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ഋ​ഷ​ഭ് പ​ന്തു​മൊ​ഴി​കെ ആ​രും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​തി​രു​ന്ന​താ​ണ് ഇ​ന്ത്യ​യെ വ​ൻ സ്കോ​ർ നേ​ടു​ന്ന​തി​ൽ നി​ന്ന് ത​ട​ഞ്ഞ​ത്. ഓ​പ്പ​ണ​ർ‌​മാ​രാ​യ കെ.​എ​ൽ.​രാ​ഹു​ലും, രോ​ഹി​ത് ശ​ർ​മ​യും യ​ഥാ​ക്ര​മം 11ഉം 15​ഉം റ​ൺ​സ് മാ​ത്ര​മെ​ടു​ത്ത് മ​ട​ങ്ങി​യ​പ്പോ​ൾ ക്രീ​സി​ലെ​ത്തി​യ ശി​വം ദു​ബെ​യു​ടെ മി​ക​ച്ച ബാ​റ്റിം​ഗ് പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യ്ക്ക് ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ഒ​രു വ​ശ​ത്ത് കോ​ഹ്‌​ലി​യെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ദു​ബെ പ​ന്തു​ക​ൾ ബൗ​ണ്ട​റി വ​ര​യ്ക്ക് മു​ക​ളി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ത്തി. ഒ​ടു​വി​ൽ അ​ർ​ധ സെ​ഞ്ചു​റി പ്ര​ക​ട​ന​ത്തി​നു പി​ന്നാ​ലെ ദു​ബെ​യും ഏ​റെ താ​മ​സി​ക്കാ​തെ 19 റ​ൺ​സു​മാ​യി കോ​ഹ്‌​ലി​യും മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ സ്കോ​ർ ബോ​ർ​ഡി​ന്‍റെ ച​ല​നം മെ​ല്ലെ​യാ​യി. മൂ​ന്ന് ഫോ​റി​ന്‍റെ​യും നാ​ല് സി​ക്സ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 54 റ​ൺ​സാ​യി​രു​ന്നു ദു​ബെ നേ​ടി​യ​ത്.

പി​ന്നീ​ടെ​ത്തി​യ​വ​രി​ൽ 22 പ​ന്തി​ൽ 33 റ​ൺ​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്ത് മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​ത്. വി​ൻ​ഡീ​സി​നാ​യി കെ​സ്റി​ക് വി​ല്യം​സും ഹെ​യ്ഡ​ൻ വാ​ൽ​ഷും ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി​യ​പ്പോ​ൾ ജേ​സ​ൺ ഹോ​ൾ​ഡ​ർ, ഖാ​രി പി​യെ​റി, ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ മി​ന്നും ജ​യം സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​യ്ക്ക് ഈ ​മ​ത്സ​രം ജ​യി​ച്ചാ​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം. എ​ന്നാ​ൽ, ഈ ​മ​ത്സ​രം ജ‍​യി​ച്ച് പ​ര​മ്പ​ര​യി​ൽ ഒ​പ്പ​ത്തി​നൊ​പ്പം എ​ത്താ​നാ​കും വി​ൻ​ഡീ​സ് ശ്ര​മി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.