കാ​ഷ്മീ​ർ നേ​താ​ക്ക​ളെ സ​മ​യ​മാ​കു​മ്പോ​ൾ വി​ട്ട​യ​ക്കും കേ​ന്ദ്രം ഇ​ട‌​പെ​ടി​ല്ല: അ​മി​ത് ഷാ
Tuesday, December 10, 2019 2:16 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു​കാ​ഷ്മീ​രി​ലെ രാ​ഷ്ട്രീ​യ ത​ട​വു​കാ​രെ വി​ട്ട‍​യ​ക്കു​മെ​ന്നും കേ​ന്ദ്ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​കി​ല്ലെ​ന്നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ലോ​ക്സ​ഭ​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൺ​ഗ്ര​സ് അം​ഗം ആ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​മ്മു​കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി, ഒ​മ​ർ അ​ബ്ദു​ള്ള, അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വ് ഫാ​റൂ​ഖ് അ​ബ്ദു​ള്ള തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ഓ​ഗ​സ്റ്റ് അ​ഞ്ച് മു​ത​ൽ ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ണ്. ജ​മ്മു​കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക അ​ധി​കാ​രം എ​ടു​ത്തു​ക​ള​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് നേ​താ​ക്ക​ളെ ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്.

നേ​താ​ക്ക​ളെ വി​ട്ട​യ​ക്കാ​നു​ള്ള തീ​രു​മാ​നം പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ത്തി​ന്‍റേ​താ​ണ്. കേ​ന്ദ്രം ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടി​ല്ലെ​ന്നും അ​മി​ത് ഷാ ​പറഞ്ഞു. ​ആ​വ​ശ്യ​മു​ള്ള​തി​നേ​ക്കാ​ൾ ഒ​രു ദി​വ​സം കൂ​ടു​ത​ൽ നേ​താ​ക്ക​ൾ ആ​രെ​യും ജ​യി​ലി​ൽ അ​ട​യ്ക്കേ​ണ്ട കാ​ര്യ​മോ അ​ത്ത​ര​ത്തി​ൽ ആ​ഗ്ര​ഹ​മോ​യി​ല്ല. ഉ​ചി​ത​മാ​യ സ​മ​യം ആ​കു​മ്പോ​ൾ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം നേ​താ​ക്ക​ളെ വി​ട്ട​യ​ക്കും. ത​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ഇ​ട​പെ​ട​ലും ഉ​ണ്ടാ​കി​ല്ല. അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത് നി​ങ്ങ​ളു​ടെ സം​സ്കാ​ര​മാ​ണ് ത​ങ്ങ​ളു​ടേ​ത​ല്ലെ​ന്നും ആ​ധി​ർ ചൗ​ധ​രി​ക്ക് മ​റു​പ​ടി​യാ​യി അ​മി​ത് ഷാ ​പ​റ​ഞ്ഞു.

കാ​ഷ്മീ​ർ പൂ​ർ​ണ​മാ​യും ശാ​ന്ത​മാ​ണെ​ന്നും ഒ​രു വെ​ടി​യു​ണ്ട​പോ​ലും പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നി​ല്ലെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​മാ​റ്റി​യ​തി​നു പി​ന്നാ​ലെ കാ​ഷ്മീ​രി​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു ബു​ള്ള​റ്റ് പോ​ലും പ്ര​യോ​ഗി​ക്കേ​ണ്ടി​വ​ന്നി​ല്ല. കാ​ഷ്മീ​ർ പൂ​ർ​ണ​മാ​യും ശാ​ന്ത​മാ​യെ​ന്നും ഷാ ​പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.