തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള സ്വ​ർ​ണ​ക്ക​ട​ത്ത്: ക​സ്റ്റം​സ് സൂ​പ്ര​ണ്ട് രാ​ധാ​കൃ​ഷ്ണ​ന്‍ അ​റ​സ്റ്റി​ൽ
Thursday, December 12, 2019 2:52 PM IST
കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് സൂ​പ്ര​ണ്ട് ബി. ​രാ​ധാ​കൃ​ഷ്ണ​ന്‍ അ​റ​സ്റ്റി​ൽ. കൊ​ച്ചി സി​ബി​ഐ കേ​ന്ദ്ര​ത്തി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ എ​ത്തി​യ​പ്പോ​ൾ‌ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ‍​യാ​ൾ‌ ഏ​റെ​നാ​ളാ​യി ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​ബി​ഐ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ രാ​ധാ​കൃ​ഷ്ണ​നെ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ‌​ട്ര​ൽ ജ​യ​ലി​ലേ​ക്ക് മാ​റ്റും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന സ്വ​ര്‍​ണം പ​രി​ശോ​ധ​ന കൂ​ടാ​തെ പു​റ​ത്തെ​ത്തി​ക്കാ​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്തു​കാ​രെ സ​ഹാ​യി​ച്ച​താ​യി തെ​ളി​ഞ്ഞ​തോ​ടെ​യാ​ണ് അ​റ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.