അ​വ​ർ മാ​വോ​യി​സ്റ്റു​ക​ൾ; പി​ണ​റാ​യി​യെ വി​മ​ർ​ശി​ക്കാ​ൻ കാ​ന​ത്തി​ന് എ​ന്ത് അ​ർ​ഹ​ത​യെ​ന്ന് സി​പി​എം
Saturday, December 14, 2019 9:27 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് യു​എ​പി​എ ചു​മ​ത്ത​പ്പെ​ട്ട യു​വാ​ക്ക​ള്‍ മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച് സി​പി​എം. ഇ​രു​വ​രു​ടേ​യും മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്ന് പ​ന്നി​യ​ങ്ക​ര​യി​ലെ വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സി​പി​എം വ്യ​ക്ത​മാ​ക്കി. യു​എ​പി​എ കേ​സി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ ത​ന്നെ ഭി​ന്നാ​ഭി​പ്രാ​യം ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ള​ട​ക്കം പ​തി​ന​ഞ്ചോ​ളം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് പോ​ലീ​സ് താ​ഹ​യു​ടെ വീ​ട്ടി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ഇ​വി​ടെ​നി​ന്നും പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളെ​ല്ലാം അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളു​ടെ മാ​വോ​യി​സ്റ്റ് സ​ബ​ന്ധ​ത്തി​ന് തെ​ളി​വാ​ണ്. താ​ഹ​യ്ക്കും അ​ല​നും എ​തി​രാ​യ തെ​ളി​വു​ക​ൾ പോ​ലീ​സ് സൃ​ഷ്ടി​ച്ച​വ​യ​ല്ലെ​ന്നും ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​കെ പ്രേം​നാ​ഥ് വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

പോ​ലീ​സ് താ​ഹ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി മു​ദ്രാ​വാ​ക്യം വി​ളി​പ്പി​ച്ചി​ല്ല. താ​ഹ മാ​വോ​യി​സ്റ്റ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം സ്വ​യം വി​ളി​ക്കു​ക​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു​എ​പി​എ കേ​സി​ൽ സ​ർ​ക്കാ​രി​നെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ കാ​ന​ത്തി​നെ​തി​രെ​യും രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. തെ​റ്റെ​ല്ലാം പി​ണ​റാ​യി​ക്കും ശ​രി​യെ​ല്ലാം ത​നി​ക്കും എ​ന്നാ​ണ് കാ​ന​ത്തി​ന്‍റെ നി​ല​പാ​ട്. രാ​ജ​ൻ കേ​സി​ൽ ഈ​ച്ച​ര​വാ​രി​യ​രോ​ട് അ​നീ​തി​കാ​ട്ടി​യ​വ​രാ​ണ് സി​പി​ഐ. പി​ണ​റാ​യി​യെ വി​മ​ർ​ശി​ക്കാ​ൻ കാ​ന​ത്തി​ന് എ​ന്ത് അ​ർ​ഹ​ത​യെ​ന്നും പ്രേം​നാ​ഥ് ചോ​ദി​ച്ചു.

അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റു​ക​ളാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ക്കാ​ര്യം ബോ​ധ്യ​പ്പെ​ട്ടു. അ​ല​നും താ​ഹ​യും സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര​ല്ലെ​ന്നും പി​ണ​റാ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.