ഗോ​ഹ​ട്ടി ശാ​ന്ത​മാ​കു​ന്നു; നി​രോ​ധ​നാ​ജ്ഞ​യ്ക്ക് ഇ​ള​വ്
Saturday, December 14, 2019 10:16 AM IST
ഗോ​ഹ​ട്ടി: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ശ​മ​ന​മാ​യ​തോ​ടെ ഗോ​ഹ​ട്ടി​യി​ൽ നി​രോ​ധ​നാ​ജ്ഞ​യ്ക്ക് ഇ​ള​വ് വ​രു​ത്തി. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ നാ​ല് വ​രെ​യാ​ണ് ഇ​ള​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ മൊ​ബൈ​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ‌​ക്കു​ള്ള വി​ല​ക്ക് നീ​ക്കി​യി​ട്ടി​ല്ല.

ഗോ​ഹ​ട്ടി​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​തി​നാ​ലാ​ണ് നി​രോ​ധ​നാ​ജ്ഞ​യ്ക്ക് ഇ​ള​വ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. സൈ​ന്യ​വും പോ​ലീ​സും ക​ന​ത്ത ജാ​ഗ്ര​ത​യാ​ണ് പു​ല​ർ​ത്തു​ന്ന​ത്.

ദി​വ​സ​ങ്ങ​ളാ​യി പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ ആ​സാം ക​ത്തു​ക​യാ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് വീ​ടു​ക​ൾ‌​വി​ട്ട് തെ​രു​വു​ക​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന പ്ര​ക്ഷോ​ഭ​ത്തി​നു നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ 10 ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.