ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ സം​സ്ഥാ​ന ക​മ്മി​റ്റി നി​യ​മ​വി​രു​ദ്ധ​മെ​ന്ന് ജോ​സ​ഫ്
Saturday, December 14, 2019 1:52 PM IST
തൊ​ടു​പു​ഴ: ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് വി​ളി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി​യോ​ഗം നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന നി​ല​പാ​ടു​മാ​യി പി.​ജെ.​ജോ​സ​ഫ് രം​ഗ​ത്ത്. ജോ​സ് വി​ളി​ച്ച യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ള​ല്ല. യോ​ഗ​ത്തി​ന്‍റെ ചി​ത്രം പു​റ​ത്തു​വി​ടാ​ൻ ജോ​സ് കെ. ​മാ​ണി ത​യാ​റു​ണ്ടോ എ​ന്നും പി.​ജെ.​ജോ​സ​ഫ് ചോ​ദി​ച്ചു.

ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും നി​യ​മ​സ​ഭ​യി​ലേ​ക്കും കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം മ​ത്സ​രി​ച്ച സീ​റ്റു​ക​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് ജോ​സ് കെ. ​മാ​ണി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ജോ​സ​ഫി​ന്‍റെ പ്ര​തി​ക​ര​ണം എ​ത്തി​യ​ത്. ഇ​തോ​ടെ പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ത​ണു​ത്തി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​ർ​ക്കം വീ​ണ്ടും രൂ​ക്ഷ​മാ​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ജോ​സ​ഫ്-​ജോ​സ് വി​ഭാ​ഗ​ങ്ങ​ൾ വെ​വ്വേ​റെ യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.