ലൈം​ഗീ​ക ആ​രോ​പ​ണം: ബി​ശ്വ​നാ​ഥ് സി​ൻ​ഹ അ​വ​ധി​യി​ൽ
Saturday, December 14, 2019 3:37 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ൻ പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചു. മൂ​ന്നു മാ​സ​ത്തേ​ക്കാ​ണ് അ​ദ്ദേ​ഹം അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

യു​വ വ​നി​താ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സി​ൻ​ഹ അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. നേ​ര​ത്തെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പൊ​തു​ഭ​ര​ണ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കി​യി​രു​ന്നു.

വ​നി​താ ഐ​എ​എ​സ് ട്രെ​യി​നി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും അ​വ​രു​ടെ പ​രാ​തി മ​സൂ​റി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്ഥ​ലം​മാ​റ്റ​ത്തി​ല്‍ ഒ​തു​ക്കി​യെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.