ക​ർ​ഷ​ക അ​വ​ഗ​ണ​ന: ര​ക്ഷാ​സം​ഗ​മ​വും ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ആ​ല​പ്പു​ഴ​യി​ൽ തു​ട​ങ്ങി
Monday, December 16, 2019 3:45 PM IST
ആ​ല​പ്പു​ഴ: ക​ർ​ഷ​ക അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക​ര​ക്ഷാ സം​ഗ​മ​വും ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ആ​രം​ഭി​ച്ചു. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ മ​ഹാ​സം​ഗ​മം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു.

സം​ഗ​മ​ത്തി​നു​ശേ​ഷം ക​ർ​ഷ​ക പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കും. സം​ഗ​മ​ത്തി​ൽ ആ​ല​പ്പു​ഴ, എ​ട​ത്വ, പു​ളി​ങ്കു​ന്ന്, ച​ന്പ​ക്കു​ളം, തു​രു​ത്തി, ച​ങ്ങ​നാ​ശേ​രി, കോ​ട്ട​യം, കു​ട​മാ​ളൂ​ർ, അ​തി​ര​ന്പു​ഴ, മ​ണി​മ​ല, നെ​ടു​ങ്കു​ന്നം, കു​റു​ന്പ​നാ​ടം, തൃ​ക്കൊ​ടി​ത്താ​നം എ​ന്നീ ഫൊ​റോ​ന​ക​ളി​ൽ​നി​ന്നു​ള്ള 20,000 ത്തോ​ളം ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ക​ർ​ഷ​ക​ര​ക്ഷാ​സം​ഗ​മ​ത്തി​നു മു​ന്നോ​ടി​യാ​യി ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന വി​ളം​ബ​ര​ജാ​ഥ​ക​ൾ ഞാ​യ​റാ​ഴ്ച സ​മാ​പി​ച്ചു. ആ​ദ്യ​ദി​നം കോ​ട്ട​യം ലൂ​ർ​ദ് പ​ള്ളി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച വി​ളം​ബ​ര​ജാ​ഥ ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ലും ര​ണ്ടാം ദി​നം എ​ട​ത്വ, ച​ന്പ​ക്കു​ളം, പു​ളി​ങ്കു​ന്ന് എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ പ​ര്യ​ട​ന​ത്തി​നു ശേ​ഷം ആ​ല​പ്പു​ഴ പ​ഴ​വ​ങ്ങാ​ടി പ​ള്ളി​യി​ലും സ​മാ​പി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.