നി​ർ​ഭ​യ കേ​സ്: പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ വൈ​കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി ആം ​ആ​ദ്മി സ​ർ​ക്കാ​രെ​ന്ന് കേ​ന്ദ്രം
Friday, January 17, 2020 9:15 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വൈ​കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ആം​ആ​ദ്മി സ​ർ​ക്കാ​രാ​ണെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി. കേ​സി​ൽ 2018ൽ‌ ​പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി കോ​ട​തി ത​ള്ളി​യ​തി​നു ശേ​ഷം ആ​പ് സ​ർ​ക്കാ​ർ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നോ എ​ന്ന് അ​വ​ർ ചോ​ദി​ച്ചു. ജു​വ​നൈ​ൽ പ്ര​തി​യെ കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തെ​ന്തി​നാ​ണ് എ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ്മൃ​തി ഇ​റാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

നി​ർ​ഭ​യ​യു​ടെ അ​മ്മ​യോ​ട് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ അ​നീ​തി​യാ​ണ് കാ​ണി​ച്ച​തെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് ബി​ജെ​പി​യു​ടെ മാ​ത്രം നി​രീ​ക്ഷ​മ​ല്ലെ​ന്നും രാ​ജ്യം അ​നു​ശാ​സി​ക്കു​ന്ന നി​യ​മ​ത്തെ അം​ഗീ​ക​രി​ക്കു​ന്ന ഓ​രോ പൗ​ര​നും ഇ​തേ അ​ഭി​പ്രാ​യം ത​ന്നെ​യാ​ണു​ള്ള​തെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.