നി​ർ​ഭ​യ കേ​സ്: സ്മൃ​തി ഇ​റാ​നി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി കേ​ജ​രി​വാ​ൾ
Friday, January 17, 2020 10:40 PM IST
ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വൈ​കു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ൾ ആം​ആ​ദ്മി സ​ർ​ക്കാ​രാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യു​ടെ വി​മ​ർ​ശ​ന​ങ്ങ​ൾ ത​ള്ളി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ലും രാ​ഷ്ട്രീ​യം കാ​ണു​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​ക​ൾ​ക്ക് എ​ല്ലാം എ​ത്ര​യും വേ​ഗ​ത്തി​ൽ ശി​ക്ഷ ല​ഭി​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ​വ​രു​ടെ​യും ആ​ഗ്ര​ഹ​മെ​ന്ന് പ​റ​ഞ്ഞ കേ​ജ​രി​വാ​ൾ രാ​ഷ്ട്രീ​യ​പ​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ​ഡ ഉ​ന്ന​യി​ക്കേ​ണ്ട സ​മ​യ​മി​ത​ല്ലെ​ന്നും പ​റ​ഞ്ഞു.

ഇ​ത്ത​രം കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ​ക്ക് ആ​റു മാ​സ​ത്തി​നു​ള്ളി​ൽ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​ന് കേ​ന്ദ്ര​വും സം​സ്ഥാ​ന​വും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു. ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ സ്ത്രീ ​സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ൽ മു​ന്നി​ലെ​ത്തി​ക്കു​ന്ന​തി​ന് എ​ല്ലാ​വ​രും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ‌​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.