ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ൽ ഇ​ന്ത്യ​ക്കാ​രി​യും
Sunday, January 19, 2020 11:34 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ല്‍ പ​ട​ര്‍​ന്നു​പി​ടി​ച്ച കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രി​യും. ഷെ​ൻ​ഷെ​ൻ ന​ഗ​ര​ത്തി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യ പ്രീ​തി മ​ഹേ​ശ്വ​രി​യെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ ആ​ദ്യ​ത്തെ വി​ദേ​ശി​യാ​ണ് പ്രീ​തി.

പ്രീതി നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ്. അ​തേ​സ​മ​യം, വു​ഹാ​ൻ, ഷെ​ൻ​ഷെ​ൻ ന​ഗ​ര​ങ്ങ​ളി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്. ഏ​താ​നും ആ​ഴ്ച മു​ന്പ് വു​ഹാ​നി​ലാ​ണ് ആ​ദ്യം ഈ ​വൈ​റ​സ് ബാ​ധ റി​പ്പോ​ർ​ട്ടു​ചെ​യ്ത​ത്. വു​ഹാ​നി​ലേ​ക്കു പോ​കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.