പു​തു​ച്ചേ​രി പോ​ലീ​സിനെ വെ​ട്ടി​ലാ​ക്കി ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി
Monday, January 20, 2020 4:56 AM IST
പോ​ണ്ടി​ച്ചേ​രി: പു​തു​ച്ചേ​രി പോ​ലീ​സി​നെ വെ​ട്ടി​ലാ​ക്കി സെ​ൻ​ട്ര​ൽ ജ​യി​ൽ ത​ട​വു​കാ​ര​ന്‍റെ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും രാ​ജ് നി​വാ​സി​ലും അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ന​മ്പ​ർ ട്രേ​സ് ചെ​യ്ത​പ്പോ​ഴാ​ണ് ക​ലാ​പേ​ട്ടി​ലെ സെ​ന്‍​ട്ര​ൽ ജ​യി​ലി​ൽ നി​ന്നാ​ണ് കോ​ൾ വ​ന്ന​തെ​ന്ന് തെ​ളി​ഞ്ഞ​ത്.

ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ർ​ന്നു ബോം​ബ് സ്ക്വാ​ഡ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും രാ​ജ് നി​വാ​സി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. വ്യാ​ജ കോ​ളാ​ണെ​ന്ന് തെ​ളി​ഞ്ഞ​തോ​ടെ ജ​യി​ലി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ത​ട​വു​കാ​രി​ൽ നി​ന്ന് 11 ഫോ​ണു​ക​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.