ബി​ജെ​പി സ​ഖ്യ​ത്തി​നെ​തി​രേ ജെ​ഡി​യു​വി​ൽ ഭി​ന്ന​ത; നി​തീ​ഷി​ന് നേ​താ​വി​ന്‍റെ ക​ത്ത്
Tuesday, January 21, 2020 6:27 PM IST
പാ​റ്റ്ന: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ജെ​ഡി​യു​വി​ൽ ഭി​ന്ന​ത. മു​തി​ർ​ന്ന ജെ​ഡി​യു നേ​താ​വാ​യ പ​വ​ൻ കെ. ​വ​ർ​മ​യാ​ണ് ഒ​ടു​വി​ൽ വി​മ​ത​സ്വ​ര​മു​യ​ർ​ത്തു​ന്ന​ത്. ഡ​ൽ​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് മ​ത്സ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത് ഇ​ദ്ദേ​ഹം പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​റി​ന് ക​ത്തെ​ഴു​തി.

ഡ​ൽ​ഹി തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ഡി​യു ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​തി​നെ ചോ​ദ്യം ചെ​യ്തു​ള്ള ക​ത്തി​ൽ, സി​എ​എ, എ​ൻ​പി​ആ​ർ, എ​ൻ​ആ​ർ​സി എ​ന്നി​വ​യ്ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​ങ്ങ​ൾ ന​ട​ക്കു​ന്പോ​ൾ ബി​ജെ​പി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ജെ​ഡി​യു​വി​ന് എ​ങ്ങ​നെ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ക​ത്തി​ന്‍റെ പ​ക​ർ​പ്പ് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത് ആ​ദ്യ​മാ​യ​ല്ല, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ജെ​ഡി​യു​വി​ൽ വി​മ​ത​സ്വ​ര​ങ്ങ​ൾ ഉ​യ​രു​ന്ന​ത്. നേ​ര​ത്തെ, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ​യും പൗ​ര​ത്വ ര​ജി​സ്റ്റ​റി​നെ​യും വി​മ​ർ​ശി​ച്ച് ജെ​ഡി​യു ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ദ്ദേ​ഹം പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്തു. ജെ​ഡി​യു​വി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ഭേ​ദ​ഗ​തി പാ​സാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.