"​ഇ​റ​ങ്ങി​പ്പോ സ്ത്രീ​യേ’; പു​ല​ർ​ച്ചെ ഷാ​ഹി​ദ ക​മാ​ലി​നോ​ട് ആ​ക്രോ​ശി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ
Tuesday, January 21, 2020 7:11 PM IST
മ​ല​പ്പു​റം: വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദ ക​മാ​ലി​നോ​ടു മോ​ശ​മാ​യി പെ​രു​മാ​റി ഓ​ട്ടോ ഡ്രൈ​വ​ർ. മ​ല​പ്പു​റ​ത്തു കു​ടും​ബ​ശ്രീ സം​ഘ​ടി​പ്പി​ച്ച ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് ഓ​ട്ടോ ഡ്രൈ​വ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​യെ​ന്നാ​ണ് ഷാ​ഹി​ദ ക​മാ​ലി​ന്‍റെ പ​രാ​തി.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് ഓ​ട്ടോ വി​ളി​ച്ച​പ്പോ​ഴാ​യി​രു​ന്നു ദു​ര​നു​ഭ​വം. രാ​വി​ലെ​യാ​ണു ഷാ​ഹി​ദ രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. ര​ണ്ടു കി​ലോ​മീ​റ്റ​റി​ന​പ്പു​റ​മു​ള്ള റെ​സ്റ്റ് ഹൗ​സി​ലേ​ക്കാ​ണു പോ​കേ​ണ്ടി​യി​രു​ന്ന​ത്.

എ​ങ്ങോ​ട്ടാ​ണ് പോ​കേ​ണ്ട​തെ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ സ്ഥ​ലം പ​റ​ഞ്ഞു. അ​വി​ട​ത്തെ സ്ഥി​രം ഓ​ട്ടോ​ക്കാ​ര​നാ​യ ചെ​റു​പ്പ​ക്കാ​ര​ന് പ​ക്ഷേ തൊ​ട്ട​ടു​ത്തു​ള്ള റെ​സ്റ്റ് ഹൗ​സ് എ​വി​ടെ​യാ​ണെ​ന്ന​റി​യി​ല്ല. ഇ​തേ​തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ഡ്രൈ​വ​ർ ഷാ​ഹി​ദ​യെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ടാ​ൻ ശ്ര​മി​ച്ചു. "ഇ​റ​ങ്ങി​പ്പോ സ്ത്രീ​യേ’ എ​ന്ന് ഇ​യാ​ൾ ഷാ​ഹി​ദ ക​മാ​ലി​നോ​ട് ആ​ക്രോ​ശി​ച്ചു. ഇ​തോ​ടെ ഷാ​ഹി​ദ ക​മാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സി​ഐ​യെ ഫോ​ണ്‍ ചെ​യ്ത് വി​വ​ര​മ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ഓ​ട്ടോ​ക്കാ​ര​ന്‍റെ ദേ​ഷ്യ​മ​ട​ങ്ങി​യ​തെ​ന്ന് ഷാ​ഹി​ദ പ​റ​യു​ന്നു.

പോ​ലീ​സി​നെ വി​ളി​ച്ച​തോ​ടെ ഡ്രൈ​വ​ർ "​മാ​ഡം, എ​വി​ടെ​യാ​ണ് എ​ത്തി​ക്കേ​ണ്ട​ത്’ എ​ന്നു ചോ​ദി​ക്കാ​ൻ തു​ട​ങ്ങി. റെ​സ്റ്റ് ഹൗ​സി​ലേ​ക്കാ​ണെ​ന്നു വീ​ണ്ടും പ​റ​ഞ്ഞ​പ്പോ​ൾ അ​വി​ടെ​യെ​ത്തി​ച്ചു. പ​റ​ഞ്ഞ​തു​പോ​ലെ 40 രൂ​പ ന​ൽ​കി​യെ​ന്നും ഷാ​ഹി​ദ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.