നി​ത്യാ​ന​ന്ദ​യെ തേ​ടി ഇ​ന്‍റ​ർ​പോ​ൾ; ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന് ആ​ൾ​ദൈ​വം
Wednesday, January 22, 2020 5:08 PM IST
ന്യൂ​ഡ​ൽ​ഹി: സ്വ​യംപ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം നി​ത്യാ​ന​ന്ദ​യ്ക്കെ​തി​രേ ഇ​ന്‍റ​ർ​പോ​ൾ നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചു. ഗു​ജ​റാ​ത്ത് പോ​ലീ​സി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് രാ​ജ്യാ​ന്ത​ര കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ ഇ​ന്‍റ​ർ​പോ​ൾ ഇ​ങ്ങ​നെ​യൊ​രു നീ​ക്കം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ആ​ശ്ര​മ​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ളെ ബ​ന്ദി​യാ​ക്കി പീ​ഡി​പ്പി​ച്ച കേ​സി​ൽ ഗു​ജ​റാ​ത്ത് പോ​ലീ​സ് നി​ത്യാ​ന​ന്ദ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ആ​ൾ​ദൈ​വം രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു.

ഡി​സം​ബ​റി​ൽ നി​ത്യാ​ന​ന്ദ​യു​ടെ പാ​സ്പോ​ർ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നെ​ങ്കി​ലും അ​യാ​ൾ രാ​ജ്യം വി​ടു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​ക്വ​ഡോ​റി​ൽ കൈ​ലാ​സം എ​ന്ന പേ​രി​ൽ ഹി​ന്ദു​രാ​ഷ്ട്രം സ്ഥാ​പി​ച്ച​താ​യി വെബ്സൈ​റ്റ് വ​ഴി പ്ര​ഖ്യാ​പ​ന​വു​മു​ണ്ടാ​യി. എ​ന്നാ​ൽ നി​ത്യാ​ന​ന്ദ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തില്ലെ​ന്ന് ഇ​ക്വ​ഡോ​ർ അ​റി​യി​ച്ചു.

എ​വി​ടെ​യാ​ണെ​ന്ന് അ​റി​യി​ല്ലെ​ങ്കി​ലും പ്ര​ഭാ​ഷ​ണ വീ​ഡി​യോ​ക​ളു​മാ​യി ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട് ഈ ​ആ​ൾ​ദൈ​വം. അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ ഒ​രു വീ​ഡി​യോ​യി​ൽ ത​ന്നെ ആ​ർ​ക്കും തൊ​ടാ​നാ​കി​ല്ലെ​ന്ന പ്ര​സ്താ​വ​ന​യും നി​ത്യാ​ന​ന്ദ ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.