എ​ൻ​ആ​ർ​സി വി​വ​രശേ​ഖ​ര​ണ​മെ​ന്ന് അ​ഭ്യൂ​ഹം; യു​വ​തി​യു​ടെ വീ​ടി​ന് ആ​ൾ​ക്കൂ​ട്ടം തീ​യി​ട്ടു
Thursday, January 23, 2020 7:19 AM IST
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ദേ​ശീ​യ പൗ​ര ര​ജി​സ്റ്റ​റി​നാ​യി (എ​ൻ​ആ​ർ​സി) വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യ അ​ഭ്യൂ​ഹ​ത്തെ തു​ട​ർ​ന്ന് യു​വ​തി​യു​ടെ വീ​ടി​ന് ആ​ൾ​ക്കൂ​ട്ടം തീ​യി​ട്ടു. ബു​ധ​നാ​ഴ്ച ബം​ഗാ​ളി​ൽ ബി​ർ​ഭൂം ജി​ല്ല​യി​ലെ ഗൗ​ർ​ബ​സാ​റി​ലാ​യി​രു​ന്നു സം​ഭ​വം.

ഇ​രു​പ​തു​കാ​രി​യാ​യ യു​വ​തി എ​ൻ​ആ​ർ​സി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​താ​യി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ വീ​ടി​ന് ആ​ൾ​ക്കൂ​ട്ടം തീ​യി​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചും​കി ഖാ​തു​ൻ എ​ന്ന യു​വ​തി​യും മാ​താ​പി​താ​ക്ക​ളും പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ്.

ഒ​രു എ​ൻ​ജി​ഒ​യു​ടെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രി​യാ​യിരുന്നു ചും​കി. ഗ്രാ​മീ​ണ സ്ത്രീ​ക​ളെ സ്മാ​ർ​ട്ട്ഫോ​ൺ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ പ​രി​ശീ​ലി​പ്പി​ക്കു​ക​യാ​ണ് ചും​കി​യു​ടെ സ​ന്ന​ദ്ധ സം​ഘ​ട​ന ചെ​യ്തു​വ​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ളു​ക​ളി​ൽ​നി​ന്ന് ഇ​വ​ർ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ത് എ​ൻ​ആ​ർ​സി​ക്കാ​യാ​ണ് എ​ന്ന പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് അ​ക്ര​മം ഉ​ണ്ടാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.