നി​വി​ൻ പോ​ളി​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ​നി​ന്ന് ചി​ക്ക​നും പൊ​റോ​ട്ട​യും ക​വ​ർ​ന്നു
Friday, January 24, 2020 8:33 PM IST
മ​ട്ട​ന്നൂ​ർ: സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ​നി​ന്ന് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം ഭ​ക്ഷ​ണ​വു​മാ​യി ക​ട​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ കാ​ഞ്ഞി​ലേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. നി​വി​ൻ പോ​ളി നാ​യ​ക​നാ​യ പ​ട​വെ​ട്ട് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗാ​യി​രു​ന്നു കാ​ഞ്ഞി​ലേ​രി​യി​ൽ ന​ട​ന്നി​രു​ന്ന​ത്.

സി​നി​മ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ൽ അ​ഭി​നേ​താ​ക്ക​ൾ​ക്കും പി​ന്ന​ണി​പ്ര​വ​ർ​ത്ത​ക​ർ​ക്കും ക​ഴി​ക്കാ​ൻ വ​ച്ച ചി​ക്ക​നും പൊ​റോ​ട്ട​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്. 80 പേ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് കാ​റി​ലെ​ത്തി​യ നാ​ലം​ഗ​സം​ഘം എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ഇ​വ​ർ ഭ​ക്ഷ​ണം ക​വ​രു​ന്ന​ത് സ​മീ​പ​വാ​സി​യാ​യ അ​മ​ൽ എ​ന്ന യു​വാ​വ് മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി.

ഇ​തു​ക​ണ്ട നാ​ലം​ഗ സം​ഘം അ​മ​ലി​നെ മ​ർ​ദി​ച്ചു. പ​രി​ക്കേ​റ്റ അ​മ​ൽ കൂ​ത്തു​പ​റ​ന്പ് ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.