ഗ​വ​ർ​ണ​റെ തി​രി​ച്ചു വി​ളി​ക്കാ​ൻ പ്ര​മേ​യം: നി​യ​മ​സാ​ധു​ത​യു​ണ്ടെ​ന്ന് സ്പീ​ക്ക​ർ
Sunday, January 26, 2020 11:23 AM IST
തി​രു​വ​ന​ന്ത​പു​രം: ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ തി​രി​ച്ചു വി​ളി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നോ​ട്ടീ​സ് ത​ള്ളാ​തെ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. പ്ര​തി​പ​ക്ഷ നോ​ട്ടീ​സി​ന് നി​യ​മ​സാ​ധു​ത​യു​ണ്ട്. വി​ഷ​യം സ​ഭ​യി​ൽ ച​ർ​ച്ച​ചെ​യ്യ​ണോ എ​ന്ന് കാ​ര്യോ​പ​ദേ​ശ​ക സ​മി​തി തീ​രു​മാ​നി​ക്കു​മെ​ന്നും സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി.

ന​യം തീ​രു​മാ​നി​ക്കു​ന്ന​ത് സ​ർ​ക്കാ​റാ​ണ്. അ​ത് സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഗ​വ​ർ​ണ​ർ ചെ​യ്യു​ന്ന​തെ​ന്നും പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ വ്യ​ക്ത​മാ​ക്കി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യു​ടെ അ​ന്ത​സ് ചോ​ദ്യം​ചെ​യ്ത ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ്പീ​ക്ക​ർ​ക്ക് ചെ​ന്നി​ത്ത​ല നോ​ട്ടീ​സ് ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.