പി​തൃ​സ​ഹോ​ദ​രി ജീ​വ​നോ​ടെ​യു​ണ്ട്; കി​മ്മി​നൊ​പ്പം വീ​ണ്ടും പൊ​തു​വേ​ദി​യി​ൽ
Monday, January 27, 2020 2:52 AM IST
പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം ​ജോം​ഗ് ഉ​ന്നി​ന്‍റെ പി​തൃ​സ​ഹോ​ദ​രി കിം ​ക്യോം​ഗ് ഹു​യി ആ​റു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും പൊ​തു​വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ പ്യോം​ഗ്യാം​ഗി​ലെ തി​യ​റ്റ​റി​ൽ ന​ട​ന്ന ചാ​ന്ദ്ര​പു​തു​വ​ർ​ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വീ​ക്ഷി​ക്കു​ന്ന ചി​ത്രം ഉ​ത്ത​ര​കൊ​റി​യ പു​റ​ത്തു​വി​ട്ടു. കി​മ്മി​നും ഭാ​ര്യ റി ​സോ​ൾ ജു​വി​നും ഒ​പ്പ​മി​രു​ന്നാ​ണ് കിം ​ക്യോം​ഗ് പ​രി​പാ​ടി​ക​ൾ ക​ണ്ട​ത്.

കി​മ്മി​ന്‍റെ പി​താ​വ് കിം ​ജോം​ഗ് ര​ണ്ടാ​മ​ന്‍റെ ഏ​ക​സ​ഹോ​ദ​രി​യാ​ണ് കിം ​ക്യോം​ഗ് ഹു​യി.‌‌ കിം ​ജോം​ഗ് ര​ണ്ടാ​മ​ൻ മ​രി​ച്ച ശേ​ഷം 2011ലാ​ണ് കിം ​ജോം​ഗ് ഉ​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്. 2013 ഡി​സം​ബ​റി​ൽ ചാ​ര​പ്ര​വ​ർ​ത്ത​നം ആ​രോ​പി​ച്ച് കിം ​ക്യോം​ഗി​ന്‍റെ ഭ​ർ​ത്താ​വ് ജം​ഗ് സോം​ഗി​നെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കിം ​ക്യോം​ഗി​നെ​യും വ​ധി​ച്ചെ​ന്നു അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

പു​തി​യ ചി​ത്രം പു​റ​ത്തു​വ​ന്ന​തോ​ടെ കിം ​ക്യോം​ഗ് വ​ധി​ക്ക​പ്പെ​ട്ടു​വെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മാ​യി. വ​ർ​ക്കേ​ഴ്സ് പാ​ർ​ട്ടി​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ​ൽ ഡ​യ​റ​ക്ട​റാ​യും ഫോ​ർ-​സ്റ്റാ​ർ ആ​ർ​മി ജ​ന​റ​ലാ​യും കിം ​ക്യോം​ഗ് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.