ചൈ​ന​യി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്ക​ണം: പി​ണ​റാ​യി മോ​ദി​ക്ക് ക​ത്ത​യ​ച്ചു
Monday, January 27, 2020 6:46 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​റോ​ണ വൈ​റ​സ് ബാ​ധി​ത പ്ര​ദേ​ശ​മാ​യ ചൈ​ന​യി​ലെ വു​ഹാ​ൻ പ്ര​വിശ്യ​യി​ൽ കു​ടുങ്ങി​പ്പോ​യ ഇ​ന്ത്യാ​ക്കാ​രെ വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​ക്ക് ക​ത്ത​യ​ച്ചു.

വു​ഹാ​നി​ലെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. സ്ഥി​തി​ഗ​തികൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​വു​ക​യാ​ണെ​ന്നാ​ണ് അ​വി​ടെ നി​ന്നു ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വു​ഹാ​നി​ലേ​ക്കോ സ​മീ​പ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കോ പ്ര​ത്യേ​ക വി​മാ​നം അ​യ​ച്ച് ഇ​ന്ത്യാ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി വേ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ചൈ​ന​യി​ൽ നി​ന്നും തി​രി​ച്ചെ​ത്തു​ന്ന ഇ​ന്ത്യാ​ക്കാ​ർ​ക്ക് ചി​കി​ൽ​സ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ൻ സം​സ്ഥാ​നം ത​യാ​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.