2024ഓ​ടെ റെ​യി​ല്‍​വേ​യി​ല്‍ സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണം: പീ​യു​ഷ് ഗോ​യ​ൽ
Monday, January 27, 2020 7:30 PM IST
ന്യൂ​ഡ​ൽ​ഹി: 2024ഓ​ടെ റെ​യി​ല്‍​വേ​യി​ല്‍ സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ. സ​മ്പൂ​ര്‍​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന ലോ​ക​ത്തെ ആ​ദ്യ റെ​യി​ൽ​വേ ശൃം​ഖ​ല​യാ​യി ഇ​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ മാ​റും. പ​രി​സ്ഥി​തി​യോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ല്‍ വ​ള​രെ​യ​ധി​കം ശ്ര​ദ്ധാ​ലു​വാ​ണ് ന​മ്മ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ബ്ര​സീ​ല്‍ ബി​സി​ന​സ് ഫോ​റ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു റെ​യി​ൽ​വേ മ​ന്ത്രി. 2030 ആ​കു​ന്ന​തോ​ടെ നെ​റ്റ് സീ​റോ എ​മി​ഷ​ന്‍ നെ​റ്റ്‌​വ​ര്‍​ക്കാ‍​യി റെ​യി​ൽ​വേ മാ​റ്റു​ക​യെ​ന്ന ല​ക്ഷ്യ​വും മു​ന്നി​ലു​ണ്ട്. റെ​യി​ല്‍​വേ​യി​ല്‍ നി​ന്ന് യാ​തൊ​രു പു​റ​ന്ത​ള്ള​ലു​ക​ളും ഭാ​വി​യി​ല്‍ ഉ​ണ്ടാ​കി​ല്ല. ശു​ചി​യാ​യ ഊ​ര്‍​ജ​ത്തി​ലും ക​രു​ത്തി​ലും അ​ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ പു​റ​ന്തു​ള്ളു​ന്ന കാ​ര്‍​ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡി​ന്‍റെ അ​ള​വ് 6.84 മി​ല്യ​ണ്‍ ട​ണ്ണെ​ന്നാ​ണ് നീ​തി ആ​യോ​ഗ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. റെ​യി​ല്‍​വെ വൈ​ദ്യു​തീ​ക​രി​ക്ക​പ്പെ​ടു​ന്ന​തോ​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം വ​ലി​യ തോ​തി​ല്‍ കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.