നാ​ലാം ടെ​സ്റ്റി​ൽ 191 റ​ൺ​സ് ജ​യം; ഇം​ഗ്ല​ണ്ടി​ന് ടെ​സ്റ്റ് പ​ര​മ്പ​ര
Monday, January 27, 2020 8:52 PM IST
ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ഇം​ഗ്ല​ണ്ടി​ന് ടെ​സ്റ്റ് പ​ര​മ്പ​ര ജ​യം. നാ​ലാം മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ട് 191 റ​ൺ​സി​ന് ജ​യി​ച്ചു. ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 466 വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 274 റ​ൺ​സി​ന് പു​റ​ത്താ​യി. ജ​യ​ത്തോ​ടെ ഇം​ഗ്ല​ണ്ട് 3-1ന് ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി.

സ്കോ​ർ: ഇം​ഗ്ല​ണ്ട് 400, 248. ദ​ക്ഷി​ണാ​ഫ്രി​ക്ക 183, 274.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ റാ​സി വാ​ൻ ഡ​ർ ദ​സ​ൻ(98) ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ർ. ഡി​കോ​ക്ക്(39), ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു​പ്ലെ​സി​സ്(35), ടെം​ബ ബാ​വു​മ(27) എ​ന്നി​വ​ർ പൊ​രു​തി. എ​ങ്കി​ലും ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ വ​മ്പ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ക്കാ​നാ​യി​ല്ല.

ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി മാ​ർ​ക്ക് വു​ഡ് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി. ബ്രോ​ഡും ബെ​ൻ സ്റ്റോ​ക്സും ര​ണ്ടു വീ​തം വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.