ശൗ​ര്യം​കാ​ട്ടി ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ; അ​ണ്ട​ർ 19 ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ
Tuesday, January 28, 2020 9:48 PM IST
പോ​ട്ചെ​ഫ്സ്ട്രൂം (ദ​ക്ഷി​ണാ​ഫ്രി​ക്ക): ഐ​സി​സി അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ ഇ​ന്ത്യ സെ​മി ഫൈ​ന​ലി​ൽ. ഓ​സ്ട്രേ​ലി​യ​യെ 74 റ​ണ്‍​സി​നു കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സെ​മി​യി​ൽ ക​ട​ന്ന​ത്. ഇ​ന്ത്യ 50 ഓ​വ​റി​ൽ ഒ​ന്പ​തി​ന് 233. ഓ​സ്ട്രേ​ലി​യ 43.3 ഓ​വ​റി​ൽ 159ന് ​എ​ല്ലാ​വ​രും പു​റ​ത്ത്. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി​യ കാ​ർ​ത്തി​ക് ത്യാ​ഗി​യാ​ണ് മാ​ൻ ഓ​ഫ് ദ ​മാ​ച്ച്.

ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. യ​ശ​സ്വി ജ​യ്സ്വാ​ളും ദി​വ്യം​ശ് സ​ക്സേ​ന​യും ഇ​ന്ത്യ​ക്ക് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ൽ​കി. 9.5ൽ ​ഇ​ന്ത്യ​ൻ സ്കോ​ർ 35ൽ ​വ​ച്ച് സ​ക്സേ​ന (14) പു​റ​ത്താ​യി. പി​ന്നീ​ട് ഇ​ന്ത്യ​ക്ക് 19 റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​മാ​യി. എ​ന്നാ​ൽ ഒ​രു​വ​ശ​ത്ത് പി​ടി​ച്ചു​നി​ന്ന് അ​ർ​ധ സെ​ഞ്ചു​റി ക​ട​ന്ന ജ​യ്സ്വാ​ൾ ധ്രു​വ് ജു​രെ​ലു​മാ​യി ചേ​ർ​ന്ന് ഇ​ന്ത്യ​ൻ സ്കോ​ർ നൂ​റു​ക​ട​ത്തി.

സ്കോ​ർ 102ൽ- ​എ​ത്തി​യ​പ്പോ​ൾ ജ​യ്സ്വാ​ളെ ത​ൻ​വീ​ൻ സാം​ഗ് ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. 82 പ​ന്തി​ൽ ആ​റു ഫോ​റി​ന്‍റെ​യും ര​ണ്ടു സി​ക്സി​ന്‍റെ​യും അ​ക​ന്പ​ടി​യി​ൽ താ​രം 62 റ​ണ്‍​സ് നേ​ടി. അ​ധി​കം റ​ണ്‍​സെ​ടു​ക്കാ​തെ മു​ൻ​നി​ര പെ​ട്ടെ​ന്ന് വീ​ണ​തോ​ടെ ഇ​ന്ത്യ​ൻ സ്കോ​റിം​ഗി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം മ​ധ്യ​നി​ര​യി​ലാ​യി. സി​ദ്ധേ​ഷ് വീ​റ (25), അ​ഥ​ർ​വ അ​ങ്കോ​ൽ​ക​ർ (55 നോ​ട്ടൗ​ട്ട്), ര​വി ബി​ഷ്നോ​യി (30) എ​ന്നി​വ​രു​ടെ പ്ര​ക​ട​നം ഇ​ന്ത്യ​യെ പൊ​രു​താ​നു​ള്ള സ്കോ​റി​ലെ​ത്തി​ച്ചു.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സ്ട്രേ​ലി​യ​യ്ക്ക് ആ​ദ്യ ഓ​വ​റി​ലെ തി​രി​ച്ച​ടി​യേ​റ്റു. മൂ​ന്നു​പേ​ർ ആ​ദ്യ ഓ​വ​റി​ൽ പു​റ​ത്താ​യി. ആ​ദ്യ പ​ന്തി​ൽ ജേ​ക് ഫ്രേ​സ​ർ മാ​ക്ഗ്രു​ക് റ​ണ്ണൗ​ട്ടാ​യി. നാ​ലാം പ​ന്തി​ൽ മ​കെ​ൻ​സി ഹാ​ർ​വി (4)യും ​അ​ടു​ത്ത പ​ന്തി​ൽ ല​ക് ല​ൻ ഹീ​റ​നും (0) പു​റ​ത്താ​യി. മൂ​ന്നാം ഓ​വ​റി​ൽ ഒ​ളി​വ​ർ ഡേ​വി​സി​നെ (2) ത്യാ​ഗി ജ​യ്സ്വാ​ളി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഇ​തോ​ടെ ഓ​സ്ട്രേ​ലി​യ നാ​ലു വി​ക്ക​റ്റി​ന് 17 എ​ന്ന നി​ല​യി​ലാ​യി.

ഫാ​ന്നിം​ഗ്-​പാ​ട്രി​ക് റോ​വ് കൂ​ട്ടു​കെ​ട്ട് ഓ​സ്ട്രേ​ലി​യ​യെ മു​ന്നോ​ട്ടു ന​യി​ക്കു​മെ​ന്നു തോ​ന്നി​യ​പ്പോ​ൾ ത്യാ​ഗി ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. റോ​വ് (21) വി​ക്ക​റ്റ്കീ​പ്പ​ർ ജൂ​രെ​ലി​നു ക്യാ​ച്ച് ന​ൽ​കി. ഫാ​ന്നിം​ഗി​നൊ​പ്പം ലി​യാം സ്കോ​ട് ചേ​ർ​ന്ന് പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും സ്കോ​റിം​ഗി​നു വേ​ഗ​ത​യി​ല്ലാ​യി​രു​ന്നു. 81 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച ഈ ​സ​ഖ്യ​ത്തെ ബി​ഷ്നോ​യി പൊ​ളി​ച്ചു. സ്കോ​ട് (35) വി​ക്ക​റ്റ്കീ​പ്പ​ർ​ക്ക് ക്യാ​ച്ച് ന​ൽ​കി.

40.1 ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റി​ന് 149 എ​ന്ന നി​ല​യി​ലാ​യി അ​പ്പോ​ൾ ഓ​സ്ട്രേ​ലി​യ. അ​ടു​ത്ത ആ​റു റ​ണ്‍​സ് എ​ടു​ത്ത​പ്പോ​ൾ ഓ​സ്ട്രേ​ലി​യ​യു​ടെ ശേ​ഷി​ച്ച നാ​ലു വി​ക്ക​റ്റു​ക​ൾ നി​ലം​പൊ​ത്തി. ഇ​തി​ൽ 127 പ​ന്തി​ൽ ഏ​ഴ് ഫോ​റും മൂ​ന്നു സി​ക്സും നേ​ടി​യ ഫാ​ന്നിം​ഗി​ന്‍റെ (75) വി​ക്ക​റ്റു​മു​ണ്ടാ​യി​രു​ന്നു. നാ​ലു വി​ക്ക​റ്റി​ൽ മൂ​ന്നെ​ണ്ണം ആ​കാ​ശ് സിം​ഗാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​ര​ണ്ണം റ​ണ്ണൗ​ട്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.