ബം​ഗാ​ളി​ൽ പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സം​ഘ​ർ​ഷം; ര​ണ്ട് മ​ര​ണം
Wednesday, January 29, 2020 2:22 PM IST
കോ​ൽ​ക്ക​ത്ത: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ​ശ്ചി​മ ബം​ഗാ​ളി​ൽ സം​ഘ​ർ​ഷം. ര​ണ്ട് പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ശ്ചി​മ ബം​ഗാ​ളി​ലെ മു​ർ​ഷി​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം.

പ്ര​തി​ഷേ​ധ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ ത​ല്ലി​ത​ക​ർ​ക്കു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും ചെ​യ്തു. പ്ര​തി​ഷേ​ധ​ത്തി​നി​ടെ ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ർ​ഷി​ദാ​ബാ​ദ് പോ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രെ മു​ർ​ഷി​ദാ​ബാ​ദ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം സം​ഘ​ർ​ഷ​ത്തി​നു പി​ന്നി​ൽ കോ​ണ്‍​ഗ്ര​സ്, സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്ന് തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.