ബ്രിട്ടീഷ് ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍
Thursday, February 13, 2020 8:14 PM IST
ല​ണ്ട​ന്‍: ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ഋ​ഷി സു​നാ​ക് ബ്രി​ട്ട​നി​ൽ പു​തി​യ ധ​ന​മ​ന്ത്രി. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യ്ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണാ​ണ് ഋ​ഷി​ക്ക് സു​പ്ര​ധാ​ന ചു​മ​ത​ല ന​ല്‍​കി​യ​ത്.

ഇ​ന്‍​ഫോ​സീ​സ് സ​ഹ സ്ഥാ​പ​ക​ന്‍ നാ​രാ​യ​ണ മൂ​ര്‍​ത്തി​യു​ടെ മ​ക​ളു​ടെ ഭ​ര്‍​ത്താ​വാ​ണ് ഋ​ഷി സു​നാ​ക്. റി​ച്ച്മ​ണ്ടി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് ഋ​ഷി സു​നാ​ക്.

ബ്രി​ട്ട​നി​ലെ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ത​യാ​യ പ്രീ​തി പ​ട്ടേ​ലി​നു​ശേ​ഷം ഉ​ന്ന​ത പ​ദ​വി​യി​ലെ​ത്തു​ന്ന ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ കൂടിയാണ് ഋ​ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.