ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി: വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് പോ​ലീ​സ്
Tuesday, February 18, 2020 10:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​ന്‍റെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി സ്വ​കാ​ര്യ​വ​ൽ​ക്ക​രി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​ണ്ടെ​ന്ന മാ​ധ്യ​മ വാ​ർ​ത്ത​ക​ൾ വാ​സ്ത​വ വി​രു​ദ്ധ​വും തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
ക​ഴി​ഞ്ഞ 14 മാ​സ​ത്തി​നി​ടെ മൂ​ന്ന് ത​വ​ണ​യാ​ണ് പ​ദ്ധ​തി​ക്കു​വേ​ണ്ടി പോ​ലീ​സ് ഇ-​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ഇ​തി​ൽ ര​ണ്ടു​ത​വ​ണ​യും ഒ​രു ക​ന്പ​നി മാ​ത്ര​മേ അ​പേ​ക്ഷി​ച്ചു​ള്ളൂ. മൂ​ന്നാ​മ​തും ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​പ്പോ​ൾ ര​ണ്ടു ക​ന്പ​നി​ക​ൾ അ​പേ​ക്ഷി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സേ​ന​യി​ലെ മു​തി​ർ​ന്ന ഓ​ഫീ​സ​ർ​മാ​രെ കൂ​ടാ​തെ ഐ​ടി മി​ഷ​ൻ, സി​ഡാ​ക്, നാ​റ്റ്പാ​ക്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ന്നീ വ​കു​പ്പു​ക​ളി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കി​യാ​ണ് ഇ​വാ​ലു​വേ​ഷ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തെ​ന്നും പോ​ലീ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഫീ​ൽ​ഡ് ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​ക്നി​ക്ക​ൽ ഇ​വാ​ലു​വേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ. അ​വ പൂ​ർ​ത്തി​യാ​ക്കി ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ഫി​നാ​ൻ​ഷ​ൽ ബി​ഡ് തു​റ​ക്കു​ന്ന​ത്. അ​തി​നു ശേ​ഷം മാ​ത്ര​മേ ഏ​ത് ക​മ്പ​നി​ക്കാ​ണ് പ​ദ്ധ​തി ല​ഭി​ക്കു​ന്ന​തെ​ന്ന് പ​റ​യാ​നാ​കൂ. അ​ത് ശി​പാ​ർ​ശ​യാ​യി സ​ർ​ക്കാ​രി​ന് ന​ൽ​കി സ​ർ​ക്കാ​ർ ത​ല​ത്തി​ലെ പ​രി​ശോ​ധ​ന​യ്ക്കും വി​ല​യി​രു​ത്ത​ലി​നും ശേ​ഷം സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ മാ​ത്ര​മേ പ​ദ്ധ​തി ഏ​തെ​ങ്കി​ലും സ്ഥാ​പ​ന​ത്തി​ന് ന​ൽ​കി​യെ​ന്ന് പ​റ​യാ​നാ​കൂ. ടെ​ക്നി​ക്ക​ൽ ഇ​വാ​ലു​വേ​ഷ​ൻ പോ​ലും ഇ​തു​വ​രെ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു ക​മ്പ​നി​ക്ക് മാ​ത്ര​മാ​യി പ​ദ്ധ​തി ന​ൽ​കാ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള​ള വാ​ർ​ത്ത​ക​ൾ തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും സി​ഗ്ന​ൽ ലം​ഘ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ഡ്രൈ​വ​ർ​മാ​ർ​ക്ക് ശി​ക്ഷ ന​ൽ​കാ​നും അ​തു​വ​ഴി നി​ര​ത്തു​ക​ളി​ൽ യാ​ത്ര സു​ഗ​മ​മാ​ക്കാ​നും ഉ​ദ്ദേ​ശി​ച്ചാ​ണ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ജി​റ്റ​ൽ ട്രാ​ഫി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​റ്റ് പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഇ​പ്പോ​ൾ ഇ​ത്ത​രം പ​ദ്ധ​തി നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.