കൊ​റോ​ണ: വു​ഹാ​നി​ലെ ഇ​ന്ത്യ​ക്കാ​രെ എ​ത്തി​ക്കാ​ന്‍ സൈ​നി​ക വി​മാ​നം അ​യ​യ്ക്കും
Wednesday, February 19, 2020 12:02 AM IST
ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് ബാ​ധ രൂ​ക്ഷ​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ലേ​ക്ക് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി സൈ​നി​ക വി​മാ​നം അ​യ​യ്ക്കും. വ്യോ​മ​സേ​ന​യു​ടെ സി-17 ​ഗ്ലോ​ബ് മാ​ർ​ഷ​ൽ വി​മാ​നം വു​ഹാ​നി​ലേ​ക്ക് വ്യാ​ഴാ​ഴ്ച യാ​ത്ര​തി​രി​ക്കും. ഇ​തേ വി​മാ​ന​ത്തി​ൽ അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും.

നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ർ​ക്ക് ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. മ​രു​ന്നു​ക​ൾ, മാ​സ്കു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും വി​മാ​ന​ത്തി​ൽ കൊ​ണ്ടു​പോ​കും. ചി​ല മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള നി​രോ​ധ​നം ഇ​ന്ത്യ റ​ദ്ദാ​ക്കി​യ​താ​യി നേ​ര​ത്തെ ചൈ​ന​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ക്രം മി​സ്രി അ​റി​യി​ച്ചി​രു​ന്നു.

640 ഇ​ന്ത്യ​ക്കാ​രെ​യാ​ണ് ഇ​തു​വ​രെ വു​ഹാ​നി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.