പെ​രു​മ്പാ​വൂ​രി​ല്‍ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം
Wednesday, February 19, 2020 11:56 AM IST
കൊ​ച്ചി: പെ​രു​ന്പാ​വൂ​രി​ൽ ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച യു​വാ​വി​ന് നേ​രെ സ​ദാ​ചാ​ര ആ​ക്ര​മ​ണം. പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പും​പ​ടി​യി​ലാ​ണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി ബൈ​ക്കി​ല്‍ പോ​വു​ക​യാ​യി​രു​ന്ന കു​റു​പ്പും​പ​ടി സ്വ​ദേ​ശി ശ്രീ​ജേ​ഷി​നെ​യാ​ണ് മൂ​ന്ന് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ച്ച​ത്.

മ​ര്‍ദ​ന​ത്തി​ല്‍ ബോ​ധം ന​ഷ്ട​മാ​യ ശ്രീ​ജേ​ഷി​നെ അ​ക്ര​മി​ക​ൾ​ത​ന്നെ പെ​രു​മ്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ശ്രീ​ജേ​ഷ് മ​ദ്യ​പി​ച്ച് ബൈ​ക്കി​ല്‍​നി​ന്ന് വീ​ണ​താ​ണെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഇ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ കു​റു​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.