ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്പ​റേ​ഷ​നു​​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ർ ഇ​നി ഓ​ര്‍​മ
Thursday, February 20, 2020 1:20 PM IST
ന്യൂ​യോ​ർ​ക്ക്: ക​ന്പ്യൂ​ട്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട്, കോ​പ്പി, പേ​സ്റ്റ് ഓ​പ്ഷ​നു​ക​ളു​ടെ ഉ​പ​ജ്ഞാ​താ​വ് ലാ​റി ടെ​സ്‌ല​ർ (74) അ​ന്ത​രി​ച്ചു. പ്ര​ശ​സ്ത ക​ന്പ്യൂ​ട്ട​ർ വി​ദ​ഗ്ധ​നും ഗ​ണി​ത​ശാ​സ്ത്ര​ജ്ഞ​നു​മാ​യി​രു​ന്നു ടെ​സ്‌ല​ർ.

സി​റോ​ക്സ് മു​ൻ റി​സ​ർ​ച്ച​റാ​യ ടെ​സ്‌ല​ർ, ആ​പ്പി​ൾ, യാ​ഹൂ, ആ​മ​സോ​ണ്‍ തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ൾ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1980 മു​ത​ൽ 1997 വ​രെ​യാ​ണ് ഇ​ദ്ദേ​ഹം ആ​പ്പി​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്. സ്റ്റീ​വ് ജോ​ബ്സി​നെ ആ​പ്പി​ൾ ക​ന്പ​നി​യി​ലേ​ക്കു റി​ക്രൂ​ട്ട് ചെ​യ്ത​ത് ടെ​സ്‌ല​റാ​യി​രു​ന്നു.

ക്വി​ക്‌ടൈം, ആ​പ്പി​ൾ​സ്ക്രി​പ്റ്റ്, ബി​ൽ അ​ക്കി​ൻ​സ​ന്‍റെ ഹൈ​പ്പ​ർ കാ​ർ​ഡ് തു​ട​ങ്ങി​യ മ​ക്കി​ന്‍റോ​ഷ് സോ​ഫ്റ്റ്‌വെ​യ​റു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ടെ​സ്‌ല​ർ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

1945-ലാ​ണ് ടെ​സ്‌ല​റു​ടെ ജ​ന​നം. 1960-ൽ ​സ്റ്റാ​ൻ​ഫ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി. സി​റോ​ക്സി​ൽ റി​സ​ർ​ച്ച് സ്റ്റാ​ഫാ​യി പ്ര​വ​ർ​ത്തി​ക്കു​ന്പോ​ഴാ​ണ് ക​ട്ട്, കോ​പ്പി, പേ​സ്റ്റ് തു​ട​ങ്ങി​യ ഓ​പ്പ​റേ​ഷ​നു​ക​ൾ അ​ദ്ദേ​ഹം ക​ണ്ടു​പി​ടി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.