ജാ​മി​സ​ണ്‍ തി​ള​ങ്ങി; ഇ​ന്ത്യ പ​ത​റു​ന്നു
Friday, February 21, 2020 11:48 AM IST
വെ​ല്ലിം​ഗ്ട​ണ്‍: അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ പേ​സ​ർ കെ​യ്ൽ ജാ​മി​സ​ണി​ന്‍റെ മി​ക​വി​ൽ ഒ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ ന്യൂ​സി​ല​ൻ​ഡി​ന് മേ​ൽ​കൈ. മ​ഴ​മൂ​ലം ഒ​ന്നാം ദി​നം നേ​ര​ത്തെ ക​ളി​യ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ 122/5 എ​ന്ന നി​ല​യി​ലാ​ണ്. വി​രാ​ട് കോ​ഹ്ലി (2), ചേ​തേ​ശ്വ​ർ പൂ​ജാ​ര (11), ഹ​നു​മ വി​ഹാ​രി (7) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ൾ നേ​ടി​യ ജാ​മി​സ​ണ്‍ അ​ര​ങ്ങേ​റ്റ ടെ​സ്റ്റി​ന്‍റെ ആ​ദ്യ​ദി​നം അ​വി​സ്മ​ര​ണീ​യ​മാ​ക്കി.

38 റ​ണ്‍​സോ​ടെ ക്രീ​സി​ലു​ള്ള അ​ജി​ങ്ക്യ ര​ഹാ​നെ​യാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. 10 റ​ണ്‍​സോ​ടെ ഋ​ഷ​ഭ് പ​ന്ത് കൂ​ട്ടാ​യു​ണ്ട്. പൃ​ഥ്വി ഷാ (16), ​മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (34) എ​ന്നി​വ​രും ആ​ദ്യ​ദി​നം പു​റ​ത്താ​യി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് 16 റ​ണ്‍​സി​ൽ ആ​ദ്യ വി​ക്ക​റ്റ് വീ​ണു. ര​ണ്ടു ബൗ​ണ്ട​റി​യു​മാ​യി തു​ട​ങ്ങി​യ പൃ​ഥ്വി ഷാ​യെ ടിം ​സൗ​ത്തി ക്ലീ​ൻ​ബൗ​ൾ​ഡ് ചെ​യ്തു. പേ​സ് ബൗ​ളിം​ഗി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ റ​ണ്‍​സ് ക​ണ്ടെ​ത്താ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ വി​ഷ​മി​ച്ച​തോ​ടെ സ്കോ​ർ നീ​ക്കം ഒ​ച്ച് വേ​ഗ​ത്തി​ലാ​യി. ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റ് കൂ​ടി ന​ഷ്ട​മാ​യ​തോ​ടെ ആ​ദ്യ​ദി​നം കി​വീ​സി​ന് അ​നു​കൂ​ല​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.