ക​മ്മ​ട്ടി​പ്പാ​ട​ത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം തീ​പി​ടി​ത്തം; ട്രെ​യി​ൻ നി​ർ​ത്തി​യി​ട്ടു
Friday, February 21, 2020 11:31 PM IST
കൊ​ച്ചി: ക​മ്മ​ട്ടി​പ്പാ​ട​ത്ത് റെ​യി​ൽ​വെ ലൈ​നി​നു സ​മീ​പം വ​ൻ അ​ഗ്നി​ബാ​ധ. വൈ​കി​ട്ട് നാ​ലോ​ടെ സി​ബി​ഐ ഓ​ഫീ​സി​ന് സ​മീ​പം എ​റ​ണാ​കു​ളം-​കോ​ട്ട​യം റെ​യി​ൽ​വെ പാ​ള​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് തീ ​പി​ടി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് കു​റ​ച്ചു നേ​രം ട്രെ​യി​ൻ ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചു.

ഗാ​ന്ധി​ന​ഗ​ർ ഫ​യ​ർ യൂ​ണി​റ്റി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്. ഇ​തി​നി​ടെ ട്രാ​ക്കി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന ഒ​രു ട്രെ​യി​ൻ നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് അ​പ​ക​ട സൂ​ച​ന ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് നി​ർ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.