കാ​ഷ്മീ​രി​ൽ ഏ​റ്റു​മു​ട്ട​ൽ: ര​ണ്ട് ല​ഷ്ക​ർ ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
Saturday, February 22, 2020 4:26 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ൽ സു​ര​ക്ഷാ സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ല​ഷ്ക​ർ ഇ ​തൊ​യി​ബ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. വെ​ടി​ക്കോ​പ്പു​ക​ളും ആ​യു​ധ​ങ്ങ​ളും ഭീ​ക​ര​രു​ടെ ഒ​ളി​യി​ട​ത്തി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു.

ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നി​ടെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. കാ​ഷ്മീ​ർ പോ​ലീ​സ്, സി​ആ​ർ​പി​എ​ഫ്, സൈ​ന്യം എ​ന്നി​വ സം​യു​ക്ത​മാ​യാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ബി​ജ്ബെ​ഹ​റ​യി​ലേ​ക്ക് നീ​ങ്ങി​യ സു​ര​ക്ഷാ​സേ​ന​യ്ക്കു നേ​ർ​ക്കു ഭീ​ക​ര​ർ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.