അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ ഉ​ത്ത​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ർ​ക്കെ​ന്ന് മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ
Saturday, February 22, 2020 9:38 AM IST
തിരുവനന്തപുരം: അ​വി​നാ​ശി അ​പ​ക​ട​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ലോ​റി ഡ്രൈ​വ​ർ​ക്കെ​ന്ന് ഗതാഗത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. അ​പ​ക​ട കാ​ര​ണം ട​യ​ർ പൊ​ട്ടി​യ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​ണ്ട​യ്ന​ർ ലോ​റി​ക​ളു​ടെ ഓ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. ചൊ​വ്വാ​ഴ്ച റോ​ഡ് സേ​ഫ്റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​രും. ത​മി​ഴ്നാ​ടി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം ക​ണ്ടെ​യ്ന​ർ ലോ​റി ഡ്രൈ​വ​ർ ഹേ​മ​രാ​ജി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ന​പൂ​ർ​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്കാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​നാ​ണ് ന​ട​പ​ടി. ഹേ​മ​രാ​ജി​ന്‍റെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഹേ​മ​രാ​ജ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ക​ണ്ടെ​യ്ന​ർ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് ദേ​ശീ​യ​പാ​ത​യു​ടെ മീ​ഡി​യ​നി​ലൂ​ടെ 50 മീ​റ്റ​ർ സ​ഞ്ച​രി​ച്ച ശേ​ഷ​മാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബ​സി​ലി​ടി​ച്ച​തെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.