മൊ​‌ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ ന​മ​സ്തേ ട്രം​പി​ന് തു​ട​ക്കം
Monday, February 24, 2020 2:03 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ​ങ്കെ​ടു​ക്കു​ന്ന "ന​മ​സ്തേ ട്രം​പ്' പ​രി​പാ​ടി​ക്ക് അ​ഹ​മ്മ​ദാ​ബാ​ദി​ലെ മൊ​‌ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് ട്രം​പി​നെ മോ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ആ​ന​യി​ച്ച​ത്.

പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ന​മ​സ്തേ ട്രം​പി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രം​പി​നൊ​പ്പം ഭാ​ര്യ മെ​ലാ​നി​യ, മ​ക​ൾ ഇ​വാ​ങ്ക, ഇ​വാ​ങ്ക​യു​ടെ ഭ​ർ​ത്താ​വ് ജാ​രേ​ദ് കു​ഷ്നെ​ർ എ​ന്നി​വ​രും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ട്രം​പ് ഇ​ന്ത്യ​യി​ൽ പ​ങ്കെ​ട‌ു​ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി​യാ​ണ് ന​മ​സ്തേ ട്രം​പ്.

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ന്ന് വി​മാ​ന​മി​റ​ങ്ങി​യ ട്രം​പി​ന് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ൻ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യ​ത്. ഇ​വി​ടെ​നി​ന്നും സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ലേ​ക്കാ​ണ് ട്രം​പ് എ​ത്തി​യ​ത്. ഇ​വി​ടെ​യും മോ​ദി ട്രം​പി​നെ സ്വീ​ക​രി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​രു​വ​രും മൊ​ട്ടേ​ര​യി​ലെ​ത്തി​യ​ത്.

ഇ​വി​ടെ​നി​ന്നും ആ​ഗ്ര​യി​ലേ​ക്കു പോ​കു​ന്ന ട്രം​പ് താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം രാ​ത്രി‍​യോ​ടെ ഡ​ൽ​ഹി​യി​ലെ​ത്തും. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദു​മാ​യി ചൊ​വ്വാ​ഴ്ച ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് ട്രം​പ് എ​ത്തി​യ​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ട്രം​പ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ഏ​ഴാ​മ​ത്തെ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​ണ് ട്രം​പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.