മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന നാ​ടാ​ണ് ഇ​ന്ത്യ​യെ​ന്ന് ട്രം​പ്
Monday, February 24, 2020 2:43 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യെ​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും വാ​നോ​ളം പു​ക​ഴി​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. മ​ത​സൗ​ഹാ​ർ​ദം നി​ല​നി​ൽ​ക്കു​ന്ന നാ​ടാ​ണ് ഇ​ന്ത്യ​യെ​ന്നും വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ സാ​ഹോ​ദ​ര്യ​ത്തോ​ടെ രാ​ജ്യ​ത്ത് ക​ഴി​യു​ന്ന​ത് മാ​തൃ​ക​യാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ന​രേ​ന്ദ്ര മോ​ദി​യും ഇ​ന്ത്യ​യും അ​മേ​രി​ക്ക​യു​ടെ വ​ലി​യ സു​ഹൃ​ത്താ​ണെ​ന്ന് പ​റ​ഞ്ഞു തു​ട​ങ്ങി​യ ട്രം​പ്, പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ​യെ​ന്നും പ്ര​ശം​സി​ച്ചു. മോ​ദി​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യെ​യും ഭ​ര​ണ​നേ​ട്ട​ങ്ങ​ളെ​യും ട്രം​പ് പു​ക​ഴ്ത്തി. ഉ​റ​ക്കം​പോ​ലും ഉ​പേ​ക്ഷി​ച്ച് രാ​ജ്യ​ത്തി​ന് വേ​ണ്ടി ജോ​ലി ചെ​യ്യു​ന്ന​യാ​ളാ​ണ് മോ​ദി​യെ​ന്നും അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ ചാ​മ്പ്യ​നാ​ണെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ പ​ങ്കാ​ളി​യാ​ണ് ഇ​ന്ത്യ​യെ​ന്നും പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. മോ​ദി​യെ വേ​ദി​യി​ലി​രു​ത്തി പാ​ക്കി​സ്ഥാ​നോ​ട് അ​തി​ർ​ത്തി​യി​ലെ തീ​വ്ര​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ട്രം​പ് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​സ്ലാ​മി​ക തീ​വ്ര​വാ​ദം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. ഭീ​ക​ര​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പാ​ക്കി​സ്ഥാ​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, ആ ​രാ​ജ്യ​വു​മാ​യി അ​മേ​രി​ക്ക​യ്ക്ക് ന​ല്ല സൗ​ഹൃ​ദ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.