ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​യെ​ന്ന് മോ​ദി
Monday, February 24, 2020 3:08 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഇ​ന്ത്യ-​അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​മ​സ്തേ ട്രം​പ് പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി​ച്ചാ​ണ് മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ൽ മോ​ദി​യു​ടെ പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​നെ പു​ക​ഴ്ത്തി​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സം​ഗം. അ​മേ​രി​ക്ക​യ്ക്ക് വേ​ണ്ടി ട്രം​പ് ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളു​ടെ ഫ​ലം അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ-​യു​എ​സ് സൗ​ഹൃ​ദ​ത്തി​ൽ കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് വ​ലി​യ​മാ​റ്റം വ​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം എ​ക്കാ​ല​ത്തേ​യും ഏ​റ്റ​വും ശ​ക്ത​മാ​യ നി​ല​യി​ലാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ക്കും അ​മേ​രി​ക്കും ഒ​രു​പാ​ട് സ​മാ​ന​ത​ക​ളു​ണ്ട്. അ​മേ​രി​ക്ക സ്റ്റാ​ച്യു ഓ​ഫ് ലി​ബ​ർ​ട്ടി​യി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്പോ​ൾ ഇ​ന്ത്യ സ്റ്റാ​ച്യു ഓ​ഫ് യൂ​ണി​റ്റി​യി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൗ​ഡി മോ​ദി​യു​ടെ ച​രി​ത്രം ന​മ​സ്തേ ട്രം​പി​ലൂ​ടെ ആ​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

മെ​ലാ​നി​യ ട്രം​പി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്ത്യ​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.