ഷ​ഹീ​ൻ​ബാ​ഗ് പ്ര​തി​ഷേ​ധം: മ​ധ്യ​സ്ഥ സം​ഘം സു​പ്രീം​ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ൽ​കി
Monday, February 24, 2020 3:23 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ ഡ​ൽ​ഹി​യി​ലെ ഷ​ഹീ​ൻ​ബാ​ഗി​ൽ സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ സു​പ്രീം ​കോ​ട​തി നി​യോ​ഗി​ച്ച മ​ധ്യ​സ്ഥ സം​ഘം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. സ​ഞ്ജ​യ് ഹെ​ഗ്ഡെ, സാ​ധ​നാ രാ​മ​ച​ന്ദ്ര​ൻ, വ​ജ​ഹ​ത് ഹ​ബീ​ബു​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ മ​ധ്യ​സ്ഥ ​സം​ഘ​മാ​ണ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്.

സ​മ​ര​ക്കാ​രു​മാ​യി നാ​ല് ത​വ​ണ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് സം​ഘം റി​പ്പോ​ർ​ട്ട്‌ സ​മ​ര്‍​പ്പി​ച്ച​ത്. പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ അ​വ​കാ​ശ​മു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ പേ​രി​ൽ സ്ഥി​ര​മാ​യി ഗ​താ​ഗ​തം സ്തം​ഭി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​കെ. കൗ​ൾ, കെ.​എം. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.